രൂപയുടെ മൂല്യം 81.55ലേയ്ക്ക് താഴ്ന്നു: ഇടിവ് ഇനിയും തുടരുമോ? 


Money Desk

യുഎസ് ഡോളറിനെതിരെ റെക്കോഡ് മൂല്യതകര്‍ച്ച.

Photo: Gettyimages

രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടനെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 81.55 നിലവാരത്തിലെത്തി.

ആഗോള-ആഭ്യന്തര ഓഹരി വിപണികളിലെ തകര്‍ച്ചയാണ് കറന്‍സിയുടെ മൂല്യത്തെ പെട്ടെന്ന് ബാധിച്ചത്. 80.99 നിലവാരത്തിലായിരുന്നു വെള്ളിയാഴ്ചയിലെ ക്ലോസിങ്. ഒമ്പത് വ്യാപാര ദിനങ്ങളില്‍ എട്ടിലും രൂപ ഘട്ടംഘട്ടമായി തകര്‍ച്ച നേരിട്ടു. ഈ ദിവസങ്ങളിലുണ്ടായ നഷ്ടം 2.28ശതമാനമാണ്.രൂപയുടെ മൂല്യമുയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇതുവരെ ഇടപ്പെട്ടതായി സൂചനയില്ല. ബാങ്കിങ് സംവിധാനത്തില്‍ പണലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ രൂപയുടെ മൂല്യമുയര്‍ത്താന്‍ ആര്‍ബിഐ ഇടപെടാന്‍ സാധ്യതകുറവാണെന്നാണ് വിലയിരുത്തല്‍.

ഇടിവ് തുടരുമോ?
ഡോളര്‍ ശക്തമായി തുടരുന്നതും ആഗോള സാഹചര്യവും കറന്‍സികളുടെ ദുര്‍ബലാവസ്ഥയുമൂലം ആര്‍ബിഐയുടെ ഇടപെടല്‍ കാര്യമായുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ വൈകാതെ ഡോളറിനതെരെ രൂപയുടെ മൂല്യം 82 നിലവാരത്തിലെത്തിയേക്കാം.

രൂപയുടെ മൂല്യത്തോടൊപ്പം മറ്റ് ഏഷ്യന്‍ കറന്‍സികളും സമ്മര്‍ദത്തിലാണ്. ദക്ഷിണ കൊറിയയുടെ വോണ്‍ 1.4ശതമാനവും തായ് വാന്‍ ഡോളര്‍ 0.6ശതമാനവും തായ് ബട്ട് 0.59ശതമാനവും ഫിലിപ്പീന്‍സ് പെസോ 0.57ശതമാനവും ഇന്ത്യനേഷ്യന്‍ റുപ്യ 0.53ശതമാനവും ചൈനീസ് റെന്‍മിന്‍ബി 0.53ശതമാനവും ജപ്പാനീസ് യെന്‍ 0.47ശതമാനവും മലേഷ്യന്‍ റിങ്കിറ്റ് 0.44ശതമാനവും സിങ്കപുര്‍ ഡോളര്‍ 0.3ശതമാനവും ഇടിഞ്ഞു.

Also Read

നോ കോസ്റ്റ് ഇ.എം.ഐ: ആർക്കാണ് നേട്ടം?

മറ്റ് പ്രധാന കറന്‍സികളുമായി താരതമ്യംചെയ്യുമ്പോള്‍ ഡോളറിന്റെ കരുത്ത അളക്കുന്ന ഡോളര്‍ സൂചിക 113.19ല്‍നിന്ന് 113.97ലേയ്ക്ക് ഉയര്‍ന്നു. ഫെഡ് റിസര്‍വ് കഴിഞ്ഞയാഴ്ചയാണ് നിരക്കില്‍ മുക്കാല്‍ ശതമാനംകൂടി വര്‍ധനവരുത്തിയത്. പണപ്പെരുപ്പം ചെറുക്കാന്‍ ഭാവിയിലും സമാനമായ നിരക്ക് വര്‍ധനയുണ്ടാകുമെന്ന സൂചനയും ജെറോം പവല്‍ നല്‍കിക്കഴിഞ്ഞു.

പണവായ്പാ നയം
റിസര്‍വ് ബാങ്കിന്റെ അടുത്ത പണവായ്പാ നയ പ്രഖ്യാപനമാണ് എല്ലാവരും ഉപ്പോള്‍ ഉറ്റുനോക്കുന്നത്. സെപ്റ്റംബര്‍ 30ന് പ്രഖ്യാപിക്കുന്ന നയത്തില്‍ 0.50ശതമാനമെങ്കിലും നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് സാമ്പത്തിക ലോകത്തിന്റെ വിലയിരുത്തല്‍.

Content Highlights: Rupee falls to 81.55: Will the decline continue?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented