മുംബൈ: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി.

ഡോളറിനെതിരെ 69.62 രൂപയായി രൂപയുടെ മൂല്യം. ടര്‍ക്കിയിലെ പ്രതിസന്ധി വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികളെയെല്ലാം ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.

പത്തുവര്‍ഷത്തെ കടപ്പത്ര ആദായത്തില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 7.75 ശതമാനത്തില്‍നിന്ന് 7.81 ശതമാനമായാണ് ആദായം ഉയര്‍ന്നത്.