റിസര്‍വ് ബാങ്കിന്റെ വായ്പവലോകന യോഗത്തില്‍ ഇത്തവണയും നിരക്കുകളില്‍ മാറ്റംവരുത്തിയേക്കില്ല. സമ്പദ്ഘടനയുടെ തിരിച്ചുവരവ്, ഉയര്‍ന്ന വിലക്കയറ്റം തുടങ്ങിയവയാകും നിരക്കുകുറയ്ക്കലില്‍നിന്ന് ആര്‍ബിഐയെ പിന്തിരിപ്പിക്കുക. 

റീട്ടെയില്‍ വിലക്കയറ്റം ആറര വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.6ശതമാനത്തിലെത്തി. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കാര്യമായ കുതിപ്പുണ്ടായത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുതന്നെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നിരക്കുകുറയ്ക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ നാലിനാണ് സമിതി യോഗം ചേരുന്നത്. 

ആദ്യപാദത്തില്‍നിന്ന് വ്യത്യസ്തമായി സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ് പ്രകടമാണ്. സെപ്റ്റംബര്‍ പാദത്തിലെ ജിഡിപിയില്‍ 7.5ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഉത്സവ സീസണുശേഷം കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള സാധ്യതയും മുന്നില്‍കാണുന്നുണ്ട്. അതേസമയം, വാക്‌സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതി രോഗവ്യാപനത്തെ തടയുന്നതിനുള്ള സാധ്യതയും ആര്‍ബിഐ വിലയിരുത്തുന്നു.

Reserve Bank may keep policy rates unchanged