-
പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഇത്തവണത്തെ റിപ്പോ നിരക്ക് വര്‍ധന കാല്‍ ശതമാനത്തിലൊതുക്കി. ഇതോടെ റിപ്പോ 6.50ശതമാനമായി. മൂന്നു ദിവസത്തെ ആര്‍ബിയുടെ പണനയ സമിതി യോഗത്തിനുശേഷമാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. 2023 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 6.8ശതമാനത്തില്‍നിന്ന് ഏഴ് ശതമാനമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
മൂന്നുതവണയായി 0.50ശതമാനം വീതം റിപ്പോ ഉയര്‍ത്തിയതിനുശേഷം ഡിസംബറില്‍ 0.35 ബേസിസില്‍ പോയന്റില്‍ വര്‍ധന ഒതുക്കിയിരുന്നു. ഇതോടെ മെയ് മാസത്തിനുശേഷം ഇതുവരെയുള്ള റിപ്പോ നിരക്കിലെ വര്‍ധന 2.50ശതമാനമാണ്.
ആഗോളതലത്തില്‍ അസ്ഥിരത നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമായ നിലയിലാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. എങ്കിലും ജാഗ്രത തുടരും. ആഗോളതലത്തില്‍ പണപ്പെരുപ്പം കുറഞ്ഞുവരികയാണ്. നാലാം പാദത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം 5.7ശതമാനമാകുമെന്നാണ് അനുമാനം. 2024 സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം 5.3ശതമാനത്തില്‍ എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.png?$p=7fe5d67&&q=0.8)
അടുത്ത മാസങ്ങളില്‍കൂടി പണപ്പെരുപ്പം കുറയുന്നതോടെ പലിശ നിരക്ക് സ്ഥിരതയാര്‍ജിക്കുമെന്നാണ് വിലയിരുത്തല്‍. 2023-2024 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നിരക്ക് കുറയ്ക്കാനും സാധ്യതയുണ്ട്.
Also Read
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് താഴെയായിരുന്നു. എങ്കിലും നാലു ശതമാനത്തില്‍ നിലനിര്‍ത്തുകയെന്നതാണ് ലക്ഷ്യം. 2022 ജനുവരി മുതല്‍ തുടര്‍ച്ചയായി മൂന്നു പാദങ്ങളില്‍ ഉയര്‍ന്ന നിരക്കില്‍ തുടര്‍ന്ന ശേഷമായിരുന്നു നേരിയ തോതില്‍ ഇടിവുണ്ടായത്.

Content Highlights: Repo rate hiked by 25 bps
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..