പലിശ നിരക്ക് 0.75ശതമാനം കുറച്ചു, വായ്പകള്‍ക്ക് 3 മാസം മോറട്ടോറിയം


റിപ്പോ നിരക്ക് മുക്കാല്‍ ശതമാനവും കാഷ് റിസര്‍വ് റേഷ്യോ ഒരുശതമാനവും കുറച്ചു.

ന്യഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന്റെ അടുത്തദിവസംതന്നെ ആര്‍ബിഐ റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു.

കാഷ് റിസര്‍വ് റേഷ്യോയില്‍ ഒരുശതമാനവും കുറവുവരുത്തിയിട്ടുണ്ട്. ഇതോടെ സിആര്‍ആര്‍ മൂന്നുശതമാനമായി. എംപിസി യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

ആര്‍ബിഐയുടെ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരക്ക് കാര്യമായി കുറച്ചതോടെ വായ്പ പലിശകള്‍ കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും.

പ്രധാന തീരുമാനങ്ങള്‍:

  • റിവേഴ്‌സ് റിപ്പോ റേറ്റ് 90 ബേസിസ് പോയന്റ് കുറച്ചു. ഇതോടെ നിരക്ക് 4 ശതമാനമാകും.
  • നിരക്കുകള്‍ കുറച്ചത്‌ വിപണിയില്‍ പണലഭ്യതവര്‍ധിപ്പിക്കാന്‍.
  • വായ്പ തിരിച്ചടയ്ക്കാന്‍ മൂന്നുമാസം മൊറട്ടോറിയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകം.
  • എംപിസിയിലെ ആറുപേരില്‍ നാലുപേരും നിരക്ക് കുറയ്ക്കലിനെ അനുകൂലിച്ചു.
  • പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്കുകുറയ്ക്കുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍.
  • കാഷ് റിസര്‍വ് റേഷ്യോ ഒരുശതമാനം കുറച്ചു. ഇതോടെ സിആര്‍ആര്‍ 3 ശതമാനമായി.
  • ഭക്ഷ്യധാന്യ ഉത്പാദനം വര്‍ധിക്കുന്നതോടെ വിലകുറയും.
  • അസംസ്‌കൃത എണ്ണവിലകുറയുന്നത് രാജ്യത്തിന് ആശ്വാസമെന്ന് ദാസ്.
  • നിരക്ക് കുറച്ചതോടെ ഓഹരി വിപണിയില്‍ മുന്നേറ്റം.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented