റിപ്പോ നിരക്കും വായ്പാ പലിശയും: ആര്‍ബിഐയുടെ നയങ്ങള്‍ പ്രതിഫലിക്കുന്നത് ഇങ്ങനെ


വിനോദ് നായര്‍സമ്പദ് വ്യവസ്ഥ ദൃഢമാകുന്നതിനുസരിച്ച് പ്രതികൂല പ്രവണതയോടെയായിരിക്കും ഒരു രാജ്യത്തിന്റെ പലിശചക്രം ചലിക്കുക.

economy analysis

Photo: Gettyimages

നിശ്ചിത കാലയളവില്‍ സമ്പദ് വ്യവസ്ഥയില്‍ ഒഴുകുന്ന പണത്തിനു നല്‍കപ്പെടുന്ന മൂല്യമാണ് വിപണിയിലെ പലിശ നിരക്കായി കണക്കാക്കപ്പെടുന്നത്. വായ്പ നല്‍കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഇടയിലുള്ള പ്രധാന ഇടനിലയായാണ് അതു പ്രവര്‍ത്തിക്കുന്നത്. അടിസ്ഥാനപരമായി, പണത്തിന്റെ ഡിമാന്റും വിതരണവുമാണ് പലിശ നിരക്ക് നിര്‍ണയിക്കുന്നത്.

അതായത്, പണത്തിന്റെ ആവശ്യവും അതിന്റെ ലഭ്യതയും. കാര്യക്ഷമമായ ഒരു വിപണിയില്‍, വിപണിപ്രവര്‍ത്തനങ്ങളുമായി കൈകോര്‍ത്താണ് നീങ്ങുന്നത്. എന്നാല്‍ പ്രാദേശിക വിപണിയിലാകട്ടെ, ബിസിനസിന്റെ ശേഷി, സീസണുകള്‍ക്കനുസരിച്ച വ്യതിയാനം, വ്യക്തിയുടെ അപായ സാധ്യത, ലഭിക്കുന്ന പണത്തിന്റെ വലിപ്പം, വായ്പ നല്‍കുന്നവരുടേയും വാങ്ങുന്നവരുടേയും ലഭ്യത എന്നീ ഘടകങ്ങളെയെല്ലാം ആശ്രയിച്ചാണിരിക്കുന്നത്.

ആര്‍ബിഐയുടെ ദൗത്യം
ഒരു രാജ്യത്തെ പലിശ നിരക്ക് നിശ്ചയിക്കുന്നത് അവിടത്തെ കേന്ദ്ര ബാങ്കാണ്. ഇന്ത്യയില്‍ റിസര്‍വ് ബാങ്ക് സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ വാങ്ങുമ്പോള്‍ ബാങ്കുകള്‍ക്കു നല്‍കുന്ന വീണ്ടും വാങ്ങല്‍ നിരക്കായ റിപ്പോ നിരക്കിനെ അടിസ്ഥാനമാക്കിയാണിത്.

അഭ്യന്തര സമ്പദ് വ്യവസ്ഥയുടെ നില, ലോക സാമ്പത്തിക നയം, വിലക്കയറ്റം, ധനസ്ഥിതി എന്നിവയെ ആശ്രയിച്ചാണ് ഈ നിരക്കുകള്‍ നിര്‍ണയിക്കുന്നത്. റിപ്പോ നിരക്കിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് നിരക്കുകള്‍, വായ്പ നല്‍കുന്നതിനുള്ള മിനിമം ചെലവിന്റെ നിരക്കായ എംസിഎല്‍ആര്‍ തുടങ്ങിയവ നിശ്ചയിക്കുന്നു. ബാങ്കുകള്‍ ഇടപാടുകാരില്‍നിന്ന് ഈടാക്കുന്ന നിരക്കാണിത്. ഇന്ത്യയുടെ ഇപ്പോഴത്തെ റിപ്പോ നിരക്ക് 5.4 ശതമാനമാണ്. ബാങ്ക് നിരക്കാകട്ടെ ചെറിയ പ്രീമിയം ഉള്‍പ്പെടുത്തി 5.65 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നു. ബാങ്കുകളുടെ ചിലവുകളുടെ ഘടനയ്ക്ക്നുസരിച്ച് എംസിഎല്‍ആര്‍ വ്യത്യസ്തമായിരിക്കും. ആര്‍ബിഐയുടെ എംസിഎല്‍ആര്‍ നിരക്ക്, രണ്ടു ബാങ്കുകള്‍ തമ്മിലുള്ള വായ്പാ നിരക്ക് 6.7 ശതമാനം മുതല്‍ 7.5 ശതമാനം വരെ ആണ്.

ബൗദ്ധിക ഇടനില
ഇന്ത്യയുടെ ധന, പലിശ നിരക്കുകള്‍ ആര്‍ബിഐയാണ് നിയന്ത്രിക്കുന്നതെന്നു തോന്നാം. വളരുന്ന ഒരു ജനാധിപത്യ സമ്പദ് വ്യവസ്ഥയുടെ ബൗദ്ധിക ഇടനിലക്കാരനായാണ് ആര്‍ബിഐ നിലകൊള്ളുന്നത്. ലോക സമ്പദ് വിപണിയുടെ ആന്ദോളനങ്ങള്‍, ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ നില, സര്‍ക്കാരിന്റെ സാമ്പത്തികാവശ്യങ്ങളുടെ കൈകാര്യം, റെഗുലേറ്ററി സംവിധാനം, ഇന്ത്യന്‍ രൂപയുടെ ശേഷി എന്നീകാര്യങ്ങളുടെ സന്തുലനം നിര്‍വഹിക്കേണ്ടത് ആര്‍ബിഐയുടെ ചുമതലയാണ്. കേന്ദ്ര ബാങ്കിന്റെ കര്‍മ്മശേഷിയെ ആശ്രയിച്ചാണ് രാജ്യത്തിന്റെ ധനശേഷി നിലകൊള്ളുന്നത്. അല്ലാത്തപക്ഷം രാജ്യത്തിന്റെ ഭാവി, കറന്‍സി, വിലക്കയറ്റം, പലിശ നിരക്ക് എന്നിവയില്‍ അത് കടുത്ത ആഘാതം സൃഷ്ടിക്കും.

പലിശ കൂടുമ്പോള്‍
ലോകം സന്തുലിതമായ അവസ്ഥയിലാണെന്നു സങ്കല്‍പിച്ചാല്‍, ഒരുരാജ്യത്തിന്റെ പലിശ നിരക്കു കൂടുന്നതനുസരിച്ച് പണത്തിന്റെ ഒഴുക്ക് ശക്തമാവുന്നതിനാല്‍ സമ്പദ് വ്യവസ്ഥയും കറന്‍സിയും പൊതുവേ ശക്തമായിരിക്കും. വികസ്വര, വികസിത രാജ്യങ്ങളില്‍ വിപണി സന്തുലനം പുലര്‍ത്തുന്ന നിലയിലാണ് ആഗോള വിപണി നിലകൊള്ളുന്നത്. രാഷ്ട്രീയ, സാമൂഹ്യ കാലാവസ്ഥ, സാമ്പത്തികവും അഭ്യന്തരവുമായ ഉല്‍ക്കണ്ഠകള്‍ എന്നിവ ധനവിപണികളില്‍ അനുരണനങ്ങളുണ്ടാക്കും. ലോകവും രാജ്യവും നേരിടുന്ന ആശങ്കകള്‍ സമ്പദ് വ്യവസ്ഥയുടെ ശക്തിക്കും നാണയത്തിന്റെ മൂല്യത്തിനുമനുസരിച്ച് മാറിക്കൊണ്ടിരിക്കും. ആപല്‍ സാധ്യത വര്‍ധിക്കുന്നതിനനുസരിച്ച് പലിശ നിരക്കു വര്‍ധിക്കുകയും കുറയുമ്പോള്‍ വ്യത്യാസപ്പെടുകയും ചെയ്യും.

പൊതുവേ, അളവുകോലിലെ വ്യതിയാന ഘടകം അല്ലെങ്കില്‍ നിശ്ചിത കാലയളവില്‍ സംഭവിക്കാവുന്ന കുറഞ്ഞ വ്യതിയാനത്തിന്റെ അളവ് ആണ് പ്രതിദിന അടിസ്ഥാനത്തിലുള്ള റിസ്‌ക്. വ്യതിയാനം കൂടുന്നതനുസരിച്ച് റിസ്‌കും കൂടും. ഗുണനിലവാരത്തിന്റെ കാര്യത്തിലാണെങ്കില്‍, സമ്പദ് വ്യവസ്ഥയുടെ വലിപ്പം, ശക്തി, വളര്‍ച്ച, സാമൂഹ്യ രാഷ്ട്രീയ സാഹചര്യം, ധന നയങ്ങള്‍ എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

സമ്പദ് വ്യവസ്ഥ ദൃഢമാകുന്നതിനുസരിച്ച് പ്രതികൂല പ്രവണതയോടെയായിരിക്കും ഒരു രാജ്യത്തിന്റെ പലിശചക്രം ചലിക്കുക. യുഎസ് പോലെ വികസിത വിപണിയുടെ ഉദാഹരണം എടുക്കുക. സര്‍ക്കാറിന്റെ 10 വര്‍ഷ ബോണ്ട് യീല്‍ഡ് 1980 ല്‍ 16 ശതമാനം എന്ന നിലയില്‍ ഉയരത്തിലെത്തിയ ശേഷം 2000ത്തില്‍ -6 ശതമാനത്തിലേക്കു വീണു. ഇന്നത് 2.7 ശതമാനമാണ്. യുഎസ് ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥ ആണെന്ന വസ്തുതയും യുഎസ് ഡോളറിന്റെ കരുത്തും ഈ തിരിച്ചു വരവിനു സഹായകമായിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഭാവിയില്‍ സമ്പദ് വ്യവസ്ഥ ശക്തമായാല്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നമ്മുടെ പലിശചക്രം ഭദ്രമായ നിലയിലായിരിക്കും. ഹ്രസ്വകാലത്ത് പ്രാദേശികവും ആഗോളവുമായ ഘടകങ്ങളുടെ സ്വാധീനത്താല്‍ അത് അസ്ഥിരമാണ്.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Repo rate and lending interest: How RBI's policies are reflected


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented