പണപ്പെരുപ്പം 0.50%വരെ കുറയും: തീരുവ കുറച്ചത് ജൂണിലെ നിരക്കില്‍ പ്രതിഫലിക്കും


Money Desk

മെയ് മാസത്തെ നിരക്കില്‍ കാര്യമായ പ്രതിഫലനം ഉണ്ടാകില്ലെങ്കിലും ജൂണില്‍ പണപ്പെരുപ്പം 0.40ശതമാനംവരെ കുറയാനിടയാക്കും.

Photo:Gettyimages

പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കുറച്ചത് രാജ്യത്തെ പണപ്പെരുപ്പ നിരക്കും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പിടിച്ചുനിര്‍ത്താന്‍ സഹായിക്കും. പണപ്പെരുപ്പ നിരക്കില്‍ 20-50 ബേസിസ് പോയന്റിന്റെ കുറവുണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.

പ്ലാസ്റ്റിക്, ഇരുമ്പ്, ഉരുക്ക് എന്നിവയ്ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവയില്‍ കുറവുവരുത്തിയതും സിമെന്റ് ലഭ്യത മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികളും വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

പണപ്പെരുപ്പ നിരക്കിലെ വര്‍ധന കണക്കിലെടുത്ത് അസാധാരണ നീക്കത്തിലൂടെയാണ് റിസര്‍വ് ബാങ്ക് ഈ മാസം ആദ്യം റിപ്പോ നിരക്ക് 0.40ശതമാനം ഉയര്‍ത്തിയത്. വിലക്കയറ്റ സമ്മര്‍ദം കുറയ്ക്കാന്‍ ഇന്ധന നികുതിയില്‍ കുറവ് വരുത്താന്‍ പണനയ സമിതി നിര്‍ദേശിക്കുകയും ചെയ്തു.

അതിനുപിന്നാലെ പുറത്തുവന്ന ഏപ്രിലിലെ പണപ്പെരുപ്പം എട്ടുവര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.79ശതമാനത്തിലെത്തിയിരുന്നു. പെട്രോളിന്റെ തീരുവ എട്ട് രൂപ കുറച്ചതോടെ വിപണി വിലയില്‍ 9.5രൂപയാണ് ശരാശരി കുറവുണ്ടായത്. ഡീസലിന്റ വിലയിലാകട്ടെ ഏഴുരൂപയും കുറഞ്ഞു. ഇന്ധന നിരക്ക് താഴുന്നത് യാത്ര, ചരക്കുനീക്കം എന്നിവയുടെ ചെലവ് കുറയ്ക്കാന്‍ സഹായിക്കും.

മെയ് മാസത്തെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവിടാന്‍ ഒമ്പതു ദിവസമാണ് ഇനിയുള്ളത്. അതുകൊണ്ടുതന്നെ വിലകുറച്ചതിന്റെ പ്രതിഫലനം വരാനിരക്കുന്ന മെയിലെ നിരക്കുകളില്‍ പ്രതിഫലിക്കാനിടയില്ല. ജൂണ്‍ മുതല്‍ പണപ്പെരുപ്പ നിരക്കില്‍ 20-25 ബേസിസ് പോയന്റിന്റെ കുറവ് പ്രതീക്ഷിക്കാമെന്നാണ് ഇന്ത്യാ റേറ്റിങ് ആന്‍ഡ് റിസര്‍ച്ചിലെ ചീഫ് ഇക്കണോമിസ്റ്റായ ദേവേന്ദ്ര പാന്തിന്റെ നിരീക്ഷണം.

മെയ് മാസത്തില്‍ 7-8 ബേസിസ് പോയന്റിന്റെ കുറവുമാത്രമാകും ഉണ്ടാകകയെന്നും അദ്ദേഹം വിലയിരുത്തുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം മെയില്‍ 6.5-7ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്നാണ് ഐസിആര്‍എ ചീഫ് ഇക്കണോമിസ്റ്റായ അദിതി നയ്യാര്‍ വിലയിരുത്തുന്നത്.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചതോടൊപ്പം മഹാരാഷ്ട്ര, രാജസ്ഥാന്‍, കേരളം, ഒഡീഷ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി(വാറ്റ്)യും ആനുപാതികമായി താഴ്ത്തിയിരുന്നു.

Also Read
sector analysis

യു.എസിലെ മാന്ദ്യഭീതിയിൽ പ്രതാപം ചോർന്ന് ...

പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം പാവപ്പെട്ടവര്‍ക്ക് വിതരണംചെയ്യുന്ന പാചക വാതക സിലിന്‍ഡറിന് 200 രൂപ സബ് സിഡി നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ 12 സിലിന്‍ഡറുകള്‍ക്കുവരെയാണ് ഇളവ് ലഭിക്കുക. മാര്‍ച്ച് 22നുശേഷം 16 തവണയായി പെട്രോളിനും ഡീസലിനും പത്തുരൂപവീതമാണ് കൂട്ടിയത്. 45 ദിവസമായി വില മാറ്റമില്ലാതെ നിലനിര്‍ത്തിയശേഷമാണ് തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്.

Content Highlights: Reducing petrol and diesel tariffs will reduce inflation by up to 0.50 per cent

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented