അടിയന്തര സാഹചര്യം നേരിടാന്‍ 'പോര്‍ട്ടബിള്‍' പണമിടപാട് സംവിധാനം വരുന്നു


Money Desk

1 min read
Read later
Print
Share

ലളിതമായ സാങ്കേതിക സംവിധാനമാകും ഇതിനായി ഒരുക്കുക. സാധാരണ സമയങ്ങളില്‍ സംവിധാനം ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം

പ്രകൃതിക്ഷോഭം, യുദ്ധം തുടങ്ങിയ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന ലളിതമായ പണമിടപാട് സംവിധാനം വികസിപ്പിക്കുമെന്ന് ആര്‍ബിഐ. സങ്കീര്‍ണമായ സാങ്കേതിക വിദ്യകള്‍ ഒഴിവാക്കിയുള്ളതാകും 'ലൈറ്റ് വെയ്റ്റ് ആന്‍ഡ് പോര്‍ട്ടബിള്‍ പേയ്‌മെന്റ് സിസ്റ്റം(എല്‍.പി.എസ്.എസ്).

2022-23ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ച് വിശദമാക്കിയിട്ടുള്ളത്. നിലവില്‍ ഉപയോഗിക്കുന്ന പരമ്പരാഗത പണമിടപാട് സംവിധാനങ്ങളായ ആര്‍ടിജിഎസ്(റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്), യുപിഐ(യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്), എന്‍ഇഎഫ്ടി(നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) എന്നവി സങ്കീര്‍ണവും വലിയ തോതിലുള്ള പണമിടപാടിനും വേണ്ടി രൂപകല്പന ചെയ്തിട്ടുള്ളതാണ്. സങ്കീര്‍ണമായ സാങ്കേതിക വിദ്യയും വയേഡ് ശൃംഖലകളും ആശ്രയിച്ചാണ് ഇവയുടെ പ്രവര്‍ത്തനം.

പ്രകൃതിക്ഷോഭങ്ങള്‍ ഉള്‍പ്പടെയുള്ള അടിയന്തര സാഹചര്യമുണ്ടായാല്‍ പരമ്പരാഗത സംവിധാനങ്ങള്‍ വഴി ഇടപാട് സാധ്യമാകാറില്ല. അതുകൊണ്ടാണ് 'പോര്‍ട്ടബിള്‍' സംവിധാനം ഒരുക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഏത് സാഹചര്യം വന്നാലും തടസ്സമില്ലാതെ പണലഭ്യത ഉറപ്പാക്കാനും അതിലൂടെ സമ്പദ് വ്യവസ്ഥയുടെ സ്ഥിരത നിലനിര്‍ത്താനും സംവിധാനം ഉപകരിക്കും. വിപണി ഇടപാടുകള്‍ തടസ്സമില്ലാതെ തുടരാനും കഴിയും.

Also Read
Premium

10,000 രൂപ വീതം നിക്ഷേപിച്ചാൽ മാസം 1.76 ...

ലളിതമായ സാങ്കേതിക സംവിധാനമാകും ഇതിനായി ഒരുക്കുക. സാധാരണ സമയങ്ങളില്‍ സംവിധാനം ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം എന്തുതന്നെ ഉണ്ടായാലും ഡിജിറ്റല്‍ ഇടപാടും സാമ്പത്തിക വിപണിയുടെ പ്രവര്‍ത്തനങ്ങളും തടസ്സരഹിതമാക്കുകയാണ് ലക്ഷ്യം.

Content Highlights: RBI working on a light weight, portable payment system

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented