നിരക്കില്‍ അരശതമാനംകൂടി ആര്‍ബിഐ വര്‍ധന വരുത്തിയേക്കും


Money Desk

25 മുതല്‍ 50 ബേസിസ് പോയന്റിന്റുവരെ വര്‍ധനവാകും ഉണ്ടാകുകയെന്നാണ് വിലയിരുത്തല്‍.

Photo: Gettyimages

മുംബൈ: വെള്ളിയാഴ്ചത്തെ പണവായ്പ നയ പ്രഖ്യാപനത്തില്‍ നിരക്കില്‍ അര ശതമാനംവര്‍ധന വരുത്തിയേക്കുമെന്ന് വിലയിരുത്തല്‍. ഉയര്‍ന്നുനില്‍ക്കുന്ന പണപ്പെരുപ്പവും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകളുടെ നിലപാടുമാകും ഇതിന് പ്രേരണയാകുക.

നിരക്കില്‍ 25 മുതല്‍ 50 ബേസിസ് പോയന്റിന്റുവരെ വര്‍ധനവാകും ഉണ്ടാകുകയെന്നാണ് വിലയിരുത്തല്‍. റിപ്പോ നിരക്ക് 5.40ശതമാനത്തിലെത്തിക്കുകയെന്ന ലക്ഷ്യമാണ് ആര്‍ബിഐക്കുമുന്നിലുള്ളത്.

മെയ് മാസത്തിലെ അസാധാരണ യോഗത്തില്‍ 40 ബേസിസ് ബോയന്റും ജൂണില്‍ അരശതമാനവുമാണ് നിരക്ക് ഉയര്‍ത്തിയത്. ഇതോടെ നിരക്കില്‍ 0.90ശതമാനം വര്‍ധനവരുത്തിക്കഴിഞ്ഞു.

ആഗോളതലത്തിലുള്ള നിരക്ക് വര്‍ധനവിന്റെ ഭാഗമായി വന്‍തോതില്‍ വിദേശ നിക്ഷേപമാണ് രാജ്യത്തുനിന്ന് പുറത്തേയ്‌ക്കൊഴുകിയത്. രൂപയുടെ മൂല്യം ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിലവാരമായ 80ലേയ്‌ക്കെത്തുകയുംചെയ്തു.

Also Read
പാഠം 177

ഒറ്റത്തവണ നിക്ഷേപത്തിന് റിസ്‌ക് കുറഞ്ഞ ...

കഴിഞ്ഞയാഴ്ചയിലെ യു.എസ് ഫെഡറല്‍ റിസര്‍വ് യോഗത്തില്‍ നിരക്കില്‍ മുക്കാല്‍ ശതമാനം വര്‍ധനവാണ് പ്രഖ്യാപിച്ചത്. രാജ്യത്തെ പണപ്പെരുപ്പം ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ ആറുശതമാനത്തിന് മുകളില്‍ തുടരുന്നതിനാല്‍ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ടുപേകാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായി ആറാമത്തെ മാസമാണ് പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളില്‍ തുടരുന്നത്. ജൂണില്‍ 7.01ശതമാനമായിരുന്നു വിലക്കയറ്റം.

Content Highlights: RBI to raise rates in August

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented