ലിശ നിരക്കുകളില്‍ മാറ്റമില്ലാതെ ഉദാരപണനയ സമീപനം തുടരാന്‍ തീരുമാണിച്ചത് സമ്പദ് വ്യവസ്ഥയിലെ വളര്‍ച്ചാ തിരിച്ചുവരവിന് ശക്തിയേകുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റായ ഡോ.വി.കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു.

V.K Vijayakumarസാമ്പത്തികവളര്‍ച്ചയും പണപ്പെരുപ്പവും സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നു സമ്മതിക്കുമ്പോഴും വളര്‍ച്ചക്ക് അനുകൂലമായ നിലപാടെടുക്കാനാണ് മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചത്. 

റിവേഴ്സ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. സാമ്പത്തിക വളര്‍ച്ചക്ക് കേന്ദ്ര ബാങ്ക് നല്‍കുന്ന മുന്‍ഗണനയാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

ഇപ്പോഴത്തെ ഉയര്‍ന്ന ഭക്ഷ്യ വിലക്കയറ്റം കാലംതെറ്റിയ മഴയെ തുടര്‍ന്നുണ്ടായിട്ടുള്ള താല്‍ക്കാലിക പ്രതിഭാസമാണെന്നാണ് റിസര്‍വ് ബാങ്ക് കരുതുന്നത്. വിലക്കയറ്റം കുറയാന്‍ പെട്രോള്‍-ഡീസല്‍ വിലകള്‍ കുറച്ചതു സഹായിക്കുമെന്നും ആര്‍ബി എ കരുതുന്നു. ഉപഭോക്താക്കളുടെ ഭവന -വാഹന വായ്പ അടവുകളില്‍ മാറ്റമുണ്ടാവില്ല. ചുരുക്കി പറഞ്ഞാല്‍ ധീരമായ ഉദാര നയമാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. ഓഹരി വിപണിയില്‍ അത് പ്രതിഫലിക്കും-വിജയകുമാര്‍ പറഞ്ഞു.