Photo: Gettyimages
പണപ്പെരുപ്പം നിയന്ത്രണത്തിലാകാത്ത സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് കാല്‍ ശതമാനം കൂടി നിരക്ക് വര്‍ധിപ്പിച്ചേക്കും. ദൈമാസ പണവായ്പാ നയം ഏപ്രില്‍ ആറിനാണ് പ്രഖ്യാപിക്കുക. 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ നയപ്രഖ്യാപനമാണിത്.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, 2022 മെയ്ക്കുശേഷം റിപ്പോ നിരക്കില്‍ ഇതിനകം 2.50ശതമാനം വര്‍ധന വരുത്തിയിരുന്നു. എന്നിട്ടും ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ് വിലക്കയറ്റം. യുഎസ് ഫെഡറല്‍ റിസര്‍വ്, യൂറോപ്യന്‍ കേന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയുടെ സമീപകാല നടപടികള്‍ വിലയിരുത്തിയശേഷമാകും തീരുമാനമെടുക്കുക.
നിലവിലെ വളര്‍ച്ചാ മാന്ദ്യവും പണപ്പെരുപ്പത്തിലുണ്ടായ നേരിയ കുറവും കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ നിരക്ക് കുറയ്ക്കാന്‍ പണനയ സമതി തയ്യാറായേക്കാമെന്നും വിലയിരുത്തലുണ്ട്.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ 6.52ശതമാനവും ഫെബ്രുവരിയില്‍ 6.44ശതമാനവുമായിരുന്നു. റീട്ടെയില്‍ പണപ്പെരുപ്പം 2-4ശതമാനത്തിനുള്ളില്‍ നിലനിര്‍ത്തുകയെന്നതാണ് ആര്‍ബിഐ നേരിടുന്ന വെല്ലുവിളി.
Content Highlights: RBI likely to hike benchmark interest rate by 0.25%
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..