വിലക്കയറ്റം താഴേക്ക്: വളർച്ചക്ക് പ്രധാന്യംനൽകാനാകും ഇനി ആർബിഐയുടെ ശ്രമം


Money Desk

സമ്പദ്ഘടന ഉണർവിന്റെ പാതയിലായതിനാൽ ഒക്ടോബറിൽ നടക്കുന്ന അടുത്ത വായ്പാനയ അവലോകന യോഗത്തിൽ നിലവിലെ നിരക്കുതന്നെ തുടരാൻ ഇത് ആർബിഐക്ക് സഹായകരമാകും. പണലഭ്യതയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകാനാകും റിസർവ് ബാങ്കിന്റെ അടുത്തശ്രമം.

ചില്ലറവില അടിസ്ഥാനമാക്കിയുള്ള ഓഗസ്റ്റിലെ പണപ്പെരുപ്പം നേരിയതോതിൽ കുറഞ്ഞത് റിസർവ് ബാങ്കിന് ആശ്വാസമായി. ഉയർന്ന പരിധിയായ ആറുശതമാനത്തിന് തൊട്ടുതാഴെയാണെങ്കിലും തുടർച്ചയായ മാസങ്ങളിൽ വിലക്കയറ്റതോത് കുറയുകയാണ്.

കഴിഞ്ഞദിവസം സർക്കാർ പുറത്തുവിട്ട കണക്കുപ്രകാരം ഓഗസ്റ്റിലെ ഉപഭോക്തൃ വിലസൂചിക 5.3ശതമാനമായാണ് കുറഞ്ഞത്. ജൂലായിൽ 5.59ശതമാനവും ജൂണിൽ 6.29ശതമാനവുമായിരുന്നു വിലക്കയറ്റം. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവാണ് വിലക്കയറ്റം പിടിച്ചുനിർത്താൻ സഹായിച്ചത്.

ജൂലായിലെ 4 ശതമാനത്തിൽനിന്ന് ഓഗസ്റ്റിൽ 3.11ശതമാനമായാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിൽ കുറവുണ്ടായത്. പച്ചക്കറി വില 11.7ശതമാനത്തിലേക്ക് ചുരുങ്ങുകയുംചെയ്തു. അതേസമയം, ഇന്ധന വിലയും സർവീസ് ഇൻഫ്‌ളേഷനും ഉയർന്ന നിരക്കിൽതന്നെ തുടരുകയുമാണ്. തുടർച്ചയായ മാസങ്ങളിലെ വർധന കണക്കിലെടുത്ത് കഴിഞ്ഞ തവണത്തെ പണപ്പെരുപ്പ അനുമാനം 5.1ശതമാനത്തിൽനിന്ന് ശരാശരി 5.7ശതമാനമായി ആർബിഐ ഉയർത്തിയിരുന്നു.

സമ്പദ്ഘടന ഉണർവിന്റെ പാതയിലായതിനാൽ ഒക്ടോബറിൽ നടക്കുന്ന അടുത്ത വായ്പാനയ അവലോകനത്തിൽ നിലവിലെ നിരക്കുതന്നെ തുടരാൻ ഇത് ആർബിഐക്ക് സഹായകരമാകും. പണലഭ്യതയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകാനാകും റിസർവ് ബാങ്കിന്റെ അടുത്തശ്രമം.

കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തികാഘാതത്തെ അതിജീവിക്കാൻ തുടർച്ചയായി ഏഴാമത്തെ തവണയും നിരക്കുകളിൽ മാറ്റംവരുത്തില്ലെന്നാണ് വിപണിയിൽനിന്നുള്ള സൂചന. ധനകാര്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ പ്രതിമാസ സാമ്പത്തിക അവലോകനത്തിൽ സമ്പദ്ഘടനയുടെ ഉണർവ് പ്രകടമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ ഇതിന് സാധ്യതയേറി.

നടപ്പ് സാമ്പത്തികവർഷം രാജ്യം 9.5ശതമാനം വളർച്ചനേടുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ വളർച്ചക്ക് അനുകൂലമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകാൻ പണപ്പെരുപ്പനിരക്കിലെ കുറവ് സഹായിക്കും. 2022 ഫെബ്രുവരിവരെ ഈ നിലതുടരാനാകും ആർബിഐയുടെ ശ്രമം. അതിനുശേഷം റിപ്പോനിരക്കിൽ നേരിയവർധന(25 ബേസിസ് പോയന്റ്)വരുത്തി നിരക്ക് സാധാരണ നിലയിലേക്കെത്തിക്കാനും നടപടികളുണ്ടായേക്കാം.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented