Photo:PTI
പണലഭ്യത ഉറപ്പാക്കാന്‍ 2019ന് ശേഷം ഇതാദ്യമായി റിസര്‍വ് ബാങ്ക് ഒരു ലക്ഷം കോടി രൂപ ബാങ്കുകള്‍ക്ക് അനുവദിച്ചു. കര്‍ശന നയത്തെതുടര്‍ന്ന് പണ വിപണിയില്‍ നിരക്ക് കുത്തനെ കൂടിയത് ബാങ്കുകള്‍ക്ക് തിരിച്ചടിയായിരുന്നു.
റിപ്പോ നിരക്കായ 6.50ശതമാനത്തെ മറികടന്ന് വിപണി നിരക്ക് 6.80 ശതമാനമായി. ബാങ്കുകളുടെ കടമെടുപ്പ് ചെലവില്‍ കാര്യമായ വര്‍ധനവുമുണ്ടായ സാഹചര്യത്തിലാണ് ആര്‍ബിഐയുടെ അടിയന്തര ഇടപെടല്‍. കോര്‍പറേറ്റ് മുന്‍കൂര്‍ നികുതി അടയ്‌ക്കേണ്ട സമയമായതിനാല്‍ ബാങ്കുകളില്‍നിന്ന് വന്‍തോതില്‍ പണം പിന്‍ലവിക്കപ്പെട്ടതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ആര്‍.ബി.ഐ പുറത്തുവിട്ട കണക്കുപ്രകാരം 1,10,772 കോടി രൂപയാണ് മാര്‍ച്ച് 16ന് ബാങ്കുകള്‍ക്ക് കൈമാറിയത്. മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി(എംഎസ്എഫ്), സ്റ്റാന്‍ഡിങ് ലിക്വിഡിറ്റി ഫെസിലിറ്റി(എസ്എല്‍എഫ്), വേരിയബിള്‍ റേറ്റ് റിപ്പോ ഓപ്പറേഷന്‍ എന്നിവവഴിയാണ് ബാങ്കുകള്‍ക്ക് ആര്‍ബിഐ പണം അനുവദിച്ചത്.
വേരിയബിള്‍ റിപ്പോ ലേലത്തിലൂടെ 82,650 കോടി രൂപയാണ് ബാങ്കുകള്‍ കടമെടുത്തത്. എംഎസ്എഫ് വഴി 8,664 കോടിയും എസ്എല്‍എഫ് വഴി 17,239 കോടി രൂപയുമാണ് ബാങ്കുകളിലെത്തിയത്.
Also Read
വിപണിയിലെ പണലഭ്യത നിയന്ത്രിച്ച് പണപ്പെരുപ്പം ചെറുക്കുന്നതിന് റിസര്‍വ് ബാങ്ക് മാര്‍ച്ച് 15നു മുമ്പ് പ്രതിദിനം ശരാശരി 51,925 കോടി രൂപയാണ് ബാങ്കിങ് സംവിധാനത്തില്‍നിന്ന് ആര്‍ബിഐ പിന്‍വലിച്ചിരുന്നത്.
2022 ഏപ്രിലിലെ കണക്കുപ്രകാരം 7.4 ലക്ഷം കോടി രൂപായിരുന്ന ബാങ്കിങ് സംവിധാനത്തില്‍ അധികമായി ഉണ്ടായിരുന്നത്. ജനുവരിയാപ്പോള്‍ 1.6 ലക്ഷം കോടി രൂപയിലേയ്ക്ക് ചുരുങ്ങുകയും ചെയ്തു. 2022 മെയ് മുതല്‍ ആര്‍ബിഐ അധിക പണം വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ തുടങ്ങിയത്.
Content Highlights: RBI injects Rs 1 trillion for largest infusion in 4 years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..