പണനയ പ്രഖ്യാപനം ചെറുകിട മേഖലകൾക്ക് കൈത്താങ്ങാകും: ഡോ. വി കെ വിജയകുമാർ


മഹാമാരിയുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെട്ട ഹോട്ടൽ, റസ്റ്റാറന്റ്, ടൂറിസം, ബസ് ഓപറേറ്റർമാർ, ബ്യൂട്ടി പാർലറുകൾ, സലൂൺ എന്നീ വിഭാഗങ്ങൾക്കായി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാൻ 15000 കോടി രൂപയുടെ സുപ്രധാനമായ പദ്ധതി പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.

V.K Vijayakumar
റിസർവ് ബാങ്ക് പണ നയ സമിതിയുടെ പണ നയ പ്രഖ്യാപനം ചെറുകിട മേഖലകൾക്ക് കൈത്താങ്ങാകുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു.

മഹാമാരിയുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെട്ട ഹോട്ടൽ, റസ്റ്റാറന്റ്, ടൂറിസം, ബസ് ഓപറേറ്റർമാർ, ബ്യൂട്ടി പാർലറുകൾ, സലൂൺ എന്നീ വിഭാഗങ്ങൾക്കായി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാൻ 15000 കോടി രൂപയുടെ സുപ്രധാനമായ പദ്ധതി പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്.റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിന് ആവശ്യമുള്ളേടത്തോളം കാലം ഉദാര പണനയം തുടരാനാണ് തീരുമാനം. 2022 സാമ്പത്തിക വർഷം ജിഡിപി വളർച്ചാ നിരക്ക് 9.5 ശതമാനം ആയിരിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ പുതിയ കണക്ക്.

1.2 ലക്ഷം കോടി രൂപയുടെ ജിസാപ് (കേന്ദ്ര ബാങ്ക് വിപണിയിൽ നിന്നു കടപ്പത്രങ്ങൾ വാങ്ങുന്ന പദ്ധതി ) 2.0 റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ നാണ്യ ശേഖരം 598 ബില്യൺ ഡോളറായി ഉയർന്നു എന്ന ഗവർണറുടെ പ്രഖ്യാപനം രാജ്യത്തിന്റെ ധനസ്ഥിതി (ബാഹ്യ സ്ഥൂല ധനസ്ഥിതി) ശക്തമാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും ഡോ. വിജയകുമാർ ചൂണ്ടിക്കാട്ടി.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented