മുംബൈ: പുതിയ 100 രൂപ നോട്ടുകൾ ഏപ്രിലിൽ അച്ചടിച്ചു തുടങ്ങും. പുതിയ 200 രൂപ നോട്ടുകളുടെയും 50 രൂപ നോട്ടുകളുടെയും അച്ചടി പൂർത്തിയാക്കിയ ശേഷം 100 രൂപയുടെ അച്ചടി ആരംഭിക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. മാർച്ച് അവസാനത്തോടെയാണ് 200 രൂപയുടെ അച്ചടി പൂർത്തിയാവുക. 
 
പുതിയ നോട്ടുകൾ എത്തിയാലും പഴയ നോട്ടുകൾ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കൂ. പുതിയ നോട്ടിന്റെ വലിപ്പത്തിൽ വ്യത്യാസം വരുത്തിയിട്ടില്ല. എ.ടി.എമ്മുകളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാവും ഇവ.
   
ഓഗസ്റ്റ് 25-നാണ് ഇരുന്നൂറിന്റെയും അമ്പതിന്റെയും മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകൾ പുറത്തിറക്കിയത്. ഇവ മുഴുവനായി ജനങ്ങൾക്കിടയിൽ എത്താൻ ആറുമാസം എടുത്തേക്കുമെന്ന് റിസർവ് ബാങ്ക് വൃത്തങ്ങൾ പറഞ്ഞു.