2021-22 സാമ്പത്തിക വർഷത്തിൽ രാജ്യം 13.7ശതമാനം വളർച്ച് നേടുമെന്ന് ആഗോള റേറ്റിങ് ഏജൻസിയായ മൂഡീസ്. 10.08 വളർച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അനുമാനം. 

അതേസമയം, 2021 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തികവർഷത്തിൽ സമ്പദ് വ്യവസ്ഥ ഏഴുശതമാനം ചുരുങ്ങുമെന്നാണ് മൂഡിസിന്റെ വിലിയരുത്തൽ. 

ലോകത്ത ഏറ്റവും ദൈർഘ്യമേറിയതും കർശനവുമായ ലോക്ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ വളർച്ചയുടെ കാര്യത്തിൽ അതിവേഗം തിരിച്ചുവരാൻ ഇന്ത്യക്കാകുമെന്നും മൂഡീസിന്റെ ' ഗ്ലോബൽ മാക്രോ ഔട്ട്‌ലുക്ക് 2021-22' ൽ പറയുന്നു. 

2020ന്റെ അവസാനത്തോടെ കോവിഡിന് മുമ്പുള്ള സാഹചര്യത്തിലേയ്ക്ക് രാജ്യം ഘട്ടംഘട്ടമായി തിരിച്ചെത്തിയതിനാൽ 2021ലെ വളർച്ചാ അനുമാനം പരിഷ്‌കരിക്കുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.