ന്യൂയോര്‍ക്ക്: അന്തര്‍ദേശീയ റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിങ് താഴ്ത്തി. സ്ഥിരതയുള്ള-തില്‍നിന്ന് നെഗറ്റീവിലേയ്ക്കാണ് റേറ്റിങ് കുറച്ചത്.
കഴിഞ്ഞ കാലങ്ങളിലേതിനേക്കാള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കുറഞ്ഞതിനാലാണിതെന്നാണ് വിശദീകരണം. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ രാജ്യത്തിന്റെ വളര്‍ച്ച അഞ്ച് ശതമാനംമാത്രമാണെന്നാണ് മൂഡീസിന്റെ കണ്ടെത്തല്‍. 2013നുശേഷം ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യയുടേതെന്ന് ഇതിനോട് ധനമന്ത്രാലയം പ്രതികരിച്ചു.
2019ല്‍ രാജ്യം 6.1 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും 2020 ഇത് ഏഴ് ശതമാനമാകുമെന്നും ഐഎംഎഫ് പ്രവചിച്ചിരുന്നു. രാജ്യത്തെ സമ്പദ്ഘടനയെ ശക്തിപ്പെടുത്താന്‍ നിരവധി ഉത്തേജക നടപടികള്‍ സര്‍ക്കാരെടുത്തതായും ധനമന്ത്രാലയം വിശദീകരിച്ചു.
Moody's lowers India's outlook to 'negative' from 'stable'