ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കുറവുണ്ടാവില്ല; നടപ്പാക്കാനാവുമോയെന്നാണ് ചോദ്യം


Money Desk

കോവിഡ് വ്യാപനത്തെതുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി താഴെത്തട്ടില്‍വരെ രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ വിവിധമേഖലകള്‍ കേന്ദ്രീകരിച്ചുള്ള പാക്കേജുകള്‍ക്ക് സര്‍ക്കാര്‍ രൂപംനല്‍കിയേക്കും. ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയവര്‍ ഉള്‍പ്പടെ നാട്ടില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുകൂലമായ പദ്ധതികളും പ്രോത്സാഹനങ്ങളും ഇത്തവണത്തെ ബജറ്റില്‍ പ്രതീക്ഷിക്കാം.

ചിത്രം: മാതൃഭൂമി ആർക്കേവ്‌സ്‌

കോവിഡിനെതുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിരൂക്ഷമായ സമയത്താണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേ, അതുമുന്നില്‍കണ്ടുള്ള ബജറ്റായിരിക്കും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുകയെന്നകാര്യത്തില്‍ സംശയമില്ല. സാമൂഹ്യസുരക്ഷയ്ക്ക് പ്രാധാന്യംനല്‍കുന്നതോടൊപ്പം പദ്ധതികളുടെ പെരുമഴയായിരിക്കും ബജറ്റിലുണ്ടാകുക.

അടുത്തകാലത്തായി ജനങ്ങള്‍ക്ക് സ്വാഭാവികമായുമുള്ള സംശയം ബജറ്റിലെ പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോയെന്നതാണ്. പദ്ധതികള്‍ പ്രഖ്യാപിക്കയും യഥാസമയം അതുനടപ്പാക്കുകയുംചെയ്യുമ്പോഴാണ് ബജറ്റ് അര്‍ത്ഥവത്താകുന്നത്.

2018, 2019 വര്‍ഷങ്ങളിലെ വെള്ളപ്പൊക്കവും 2020ലെ കോവിഡ് മഹാമാരിയും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറയ്ക്ക് വിള്ളലേല്‍പ്പിച്ചിരുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സ്തംഭിച്ചനിലയിലുമായിരുന്നു. ബജറ്റിനുപുറത്ത് അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധികള്‍ പ്രഖ്യാപനങ്ങളെ ജലരേഖയാക്കുന്നകാഴ്ചയാണ് കുറെകാലമായി കണ്ടുവരുന്നത്. ഈ പ്രതിസന്ധിയിലും ആരോഗ്യ-പൊതുവിതരണ മേഖലകളില്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ സര്‍ക്കാരിനായെന്നകാര്യത്തില്‍ സംശയമില്ല.

പ്രതീക്ഷകള്‍
കോവിഡ് വ്യാപനത്തെതുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി താഴെത്തട്ടില്‍വരെ രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ വിവിധമേഖലകള്‍ കേന്ദ്രീകരിച്ചുള്ള പാക്കേജുകള്‍ക്ക് സര്‍ക്കാര്‍ രൂപംനല്‍കിയേക്കും. ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയവര്‍ ഉള്‍പ്പടെ നാട്ടില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അനുകൂലമായ പദ്ധതികളും പ്രോത്സാഹനങ്ങളും ഇത്തവണത്തെ ബജറ്റില്‍ പ്രതീക്ഷിക്കാം.

കോവിഡിനെതുടര്‍ന്ന് ഏറ്റവും പ്രതിസന്ധിനേരിട്ട വിഭാഗമാണ് വ്യാപാരികള്‍. ഏറെക്കാലം അടച്ചിട്ടതിനാല്‍ കച്ചവടക്കാരില്‍ ഭൂരിഭാഗവും കടക്കെണിയിലുമാണ്. വരുമാനമില്ലാതെ വായ്പ തിരിച്ചടക്കാനാവാതെ നട്ടംതിരിയുകയാണ് പലരും. വ്യാപാരി സമൂഹത്തെ കരകയറ്റാനുതകുന്ന സമഗ്രപാക്കേജ് ബജറ്റില്‍ പ്രതീക്ഷിക്കാം. ജോലി നഷ്ടപ്പെട്ടവലിയൊരു സമൂഹവും പ്രതീക്ഷയോടെയാണ് ബജറ്റിന നോക്കിക്കാണുന്നത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിക്കഴിഞ്ഞു. ബജറ്റില്‍ നികുതിഭാരമുണ്ടാകില്ലെന്നും ഇളവുകളുണ്ടാകുമെന്നും അദ്ദേഹം സൂചനനല്‍കിയിട്ടുണ്ട്. പുതിയ നിയമങ്ങള്‍ക്കെതിരയെുള്ള കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്ക് പ്രത്യേക സഹായവും ബജറ്റില്‍ പ്രഖ്യാപിക്കും. കാര്‍ഷികമേഖലയ്ക്ക് സ്വാഭാവികമായും ബജറ്റില്‍ ഊന്നലുണ്ടാകും.

വലിയൊരുവിഭാഗം വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ കാലാകാലങ്ങളിലായി സര്‍ക്കാരുകള്‍ പ്രയോഗിച്ചുവരുന്ന ബ്രഹ്മാസ്ത്രമാണ് ക്ഷേമപെന്‍ഷനുകളുടെ വര്‍ധന. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ബജറ്റില്‍ പ്രഥമപരിഗണന ക്ഷേമപെന്‍ഷനുകളുടെവര്‍ധനയ്ക്കുണ്ടാകും. ഇതുമനസിലാക്കി ഒരുമുഴംമുമ്പെ എറിഞ്ഞവടിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ന്യായ് പദ്ധതി. സര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6000 രൂപ(വര്‍ഷം 72,000 രൂപ)നല്‍കുമെന്നാണ് യുഡിഎഫിന്റെ ഉറപ്പ്.

ജനകീയ പദ്ധതികള്‍ക്കൊപ്പം വന്‍കിട വികസന പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കാനും സര്‍ക്കാരിനാവില്ല. മലയോര ഹൈവേ, വിഴിഞ്ഞം, കോവളം-ബേക്കല്‍ ഉള്‍നാടന്‍ ജലപാത, അതിവേഗ റെയില്‍പാത തുടങ്ങിയവ ഇനിയും കടലാസില്‍മാത്രമാണ്. നിലവില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനോടൊപ്പം പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പാക്കുകയെന്നതുമാണ് സര്‍ക്കാര്‍ നേരിടുന്നവെല്ലുവിളി. എങ്ങനെ അധികവിഭവ സമാഹരണം നടത്തി ഈ വെല്ലുവിളിയെ അതിജീവിക്കുമെന്നാണ് കണ്ടറിയേണ്ടത്.

വെല്ലുവിളി
60,000 കോടി രൂപയുടെ 821 വികസന പദ്ധതികള്‍ ഇപ്പോള്‍തന്നെ കിഫ്ബിവഴി സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്. സാമ്പത്തികമുരടിപ്പും അധികബാധ്യതകളും മൂലം പദ്ധതികളില്‍ പലതും പാതിവഴിയിലുമാണ്. ഖജനാവില്‍ നീക്കിയിരിപ്പൊന്നുമില്ലാതെയാണ് ഇത്തവണയും സംസ്ഥാനം പുതിയ പ്രഖ്യാനങ്ങള്‍ക്കൊരുങ്ങുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉള്‍പ്പെടയുള്ള അധികബാധ്യതകൂടി മുന്നില്‍കാണേണ്ടിവരും. ഡിഎ കുടിശക പ്രഖ്യാപിക്കാതിരിക്കാനും ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് കഴിയില്ല.

അധികവിഭവ സമാഹരണത്തിന് അനുകൂലമല്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തുളളത്. വ്യാപാരമാന്ദ്യവും തൊഴില്‍നഷ്ടവും രൂക്ഷമായതിനാല്‍ നികുതിയും വിവിധയിനങ്ങളിലുള്ള ഫീസുകളും വര്‍ധിപ്പിക്കുന്നകാര്യത്തില്‍ സര്‍ക്കാരിന് പരിമിതികളുണ്ട്. അതുകൊണ്ടുതന്നെ ഭൂമിയുടെ ന്യായവില, നികുതിവര്‍ധന ഉള്‍പ്പെടുയുള്ളവ വേണ്ടെന്നുവെയ്ക്കാനേ കഴിയൂ. പിന്നെ, മുന്നിലുള്ളവഴി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടുംവീണ്ടും കടമെടുക്കുകയെന്നതാണ്.

കേന്ദ്ര ധനവിനിയോഗ വകുപ്പ് നിര്‍ദേശിച്ച ബിസിനസ് സൗഹൃദ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതിനെത്തുടര്‍ന്ന് പൊതുവിപണിയില്‍നിന്ന് 2373 കോടി രൂപയുടെ അധികവായ്പയെടുക്കാന്‍ കേന്ദ്രം കേരളത്തിന് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞകൊല്ലം മേയിലാണ് സംസ്ഥാനങ്ങള്‍ക്ക് ഉപാധികളോടെ രണ്ടുശതമാനം അധികവായ്പ എടുക്കാനുള്ള നിര്‍ദേശം കേന്ദ്രം അംഗീകരിച്ചത്. ഒരുരാജ്യം ഒരു റേഷന്‍ കാര്‍ഡ്, ബിസിനസ് സൗഹൃദ പരിഷ്‌കരണങ്ങള്‍, തദ്ദേശസ്ഥാപന പരിഷ്‌കരണം, വൈദ്യുതി മേഖലയിലെ പരിഷ്‌കരണം എന്നിവ നടപ്പാക്കണമെന്നായിരുന്നു ഉപാധി.

സംസ്ഥാനത്തിന്റെ റവന്യുവരുമാനത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും നികുതിവരുമാനത്തില്‍നിന്നാണ് ലഭിക്കുന്നത്. കേന്ദ്രനികുതിവിഹിതം ഉള്‍പ്പടെയാണിത്. ജിഎസ്ടി, വില്പന നികുതി, സ്റ്റാംമ്പ് ഡ്യൂട്ടി, എക്‌സൈസ് തീരുവ, ഭൂനികുതി എന്നിവയാണ് വരുമാനത്തിന്റെ പ്രധാന സ്രോതസ്സുകള്‍. നികുതിവരുമാനം കുത്തനെ ഇടിയുകയും റവന്യു ചെലവ് വര്‍ധിക്കുകയുംചെയ്യുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. നികുതി വരുമാനത്തില്‍ 38ശതമാനവും നികുതിയേതരവരുമാനത്തില്‍ 82.3ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള ബജറ്റുകള്‍ എത്രത്തോളം പ്രസക്തമാണന്നകാര്യമാണ് ശ്രദ്ധേയം. പലപ്പോഴും അതൊരു പ്രകടനപത്രികയുടെ സാധ്യതകള്‍മാത്രമായി ചുരുങ്ങുന്നുവെന്നതാണ് യാഥാര്‍ഥ്യം. ബജറ്റിന്റെ നിലനില്‍പ്പുപോലും വരുന്ന തിരഞ്ഞെടുപ്പില്‍ ആര് അധികാരത്തില്‍വരുന്നുഎന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented