ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ട് ആവില്ലെന്ന് ഉറപ്പായി. 

അടുത്ത അഞ്ചുവര്‍ഷത്തെ മുന്നില്‍ കണ്ടുള്ള ഇടക്കാല ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

സിഎന്‍ബിസി ടെലവിഷന്‍ ചാനല്‍ നടത്തിയ അവാര്‍ഡ് ചടങ്ങിനിടെയാണ് ഇതുസംബന്ധിച്ച വ്യക്തമായ പരാമര്‍ശം ജെയ്റ്റലി നടത്തിയത്. 

രാജ്യത്തെ പ്രത്യേക സാമ്പത്തിക സാഹചര്യത്തില്‍ വോട്ട് ഓണ്‍ അക്കൗണ്ടല്ല അവതരിപ്പിക്കേണ്ടത്. ഇടക്കാല ബജറ്റ് തന്നെയാണ് ആവശ്യം അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ പരിശോധനയ്ക്കായി ന്യൂയോര്‍ക്കിലേയ്ക്കുപോകുകയാണെങ്കിലും അരുണ്‍ ജെയ്റ്റ്‌ലി തന്നെയാകും ഇടക്കാല ബജറ്റ് അവതരിപ്പിക്കുക. 

കാര്‍ഷിക മേഖല വെല്ലുവിളികള്‍ നേരിടുകയാണ്. ഉത്പാദനം കൂടുതലും കുറഞ്ഞ വിലയുംമൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് പ്രധാന്യം നല്‍കുന്ന പാക്കേജുകള്‍ ബജറ്റിലുണ്ടാകും. 

content highlight:Interim Budget may go beyond vote-on-account