സമ്പദ്ഘടനകൾക്ക് ഭീഷണിയായി വിലക്കയറ്റം അടുത്തവർഷവും തുടർന്നേക്കും


ദീപ്തി മാത്യു

സാമ്പത്തികമേഖല വീണ്ടും സജീവമാവുകയും ഡിമാന്റു വർധിക്കുകയും ചെയ്തതോടെ ഉൽപന്നങ്ങൾ ആവശ്യത്തിന് എത്തിക്കാൻ കഴിയാത്തതിന്റെ പ്രശ്‌നം ഉണ്ടായി. ഡിമാന്റ്- സപ്ലൈ രംഗത്തുണ്ടായ ഈ അസന്തുലനം വിലകളെ മുകളിലോട്ടു തള്ളുകയാണ്. അസംസ്‌കൃത വസ്തുക്കൾ ലഭ്യമാകാത്തതോ അവയുടെ ദൗർലഭ്യമോ ഉൽപാദനത്തെ ബാധിക്കുകയും അന്തിമ ഉൽപന്നത്തിന്റെ വിലഉയർത്തുകയും ചെയ്യുന്നു.

വിലക്കയറ്റം താൽക്കാലിക പ്രതിഭാസമാണെന്ന നിഗമനത്തിന് ആഗോള തലത്തിൽതന്നെ പ്രസക്തി നഷ്ടപ്പെടുകയാണ്. മുൻവർഷത്തെയപേക്ഷിച്ച് ഒക്ടോബറിൽ പണപ്പെരുപ്പ നിരക്കിൽ 6.2 ശതമാനം വളർച്ച രേഖപ്പെടുത്തിയ യുഎസ് സമ്പദ് വ്യവസ്ഥ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ ഏറ്റവുംവലിയ വിലക്കയറ്റ നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഊർജ്ജ, ഭക്ഷ്യ വിലകൾ യഥാക്രമം 30 ശതമാനം, 5.3 ശതമാനം വീതംവർധിച്ചു. ഭക്ഷ്യവസ്തുക്കളും ഇനധനവും ഒഴികെയുള്ളവയുടെ വിലക്കയറ്റം ഇതേമാസം 4.5 ശതമാനത്തിലെത്തി. യുഎസിൽ മാത്രമല്ല, വികസിത, വികസ്വര രാജ്യങ്ങളിലെല്ലാം ജനങ്ങൾ വിലക്കയറ്റത്തിന്റെ ഭാരം അനുഭവിക്കുന്നുണ്ട്.

വിലക്കയറ്റനിരക്ക് മുന്നോട്ടു തള്ളുന്നതിൽ വിവിധഘടകങ്ങൾ പങ്കാളിത്തം വഹിക്കുന്നു. സാമ്പത്തികമേഖല വീണ്ടും സജീവമാവുകയും ഡിമാന്റു വർധിക്കുകയും ചെയ്തതോടെ ഉൽപന്നങ്ങൾ ആവശ്യത്തിന് എത്തിക്കാൻ കഴിയാത്തതിന്റെ പ്രശ്‌നം ഉണ്ടായി. ഡിമാന്റ്- സപ്ലൈ രംഗത്തുണ്ടായ ഈ അസന്തുലനം വിലകളെ മുകളിലോട്ടു തള്ളുകയാണ്. അസംസ്‌കൃത വസ്തുക്കൾ ലഭ്യമാകാത്തതോ അവയുടെ ദൗർലഭ്യമോ ഉൽപാദനത്തെ ബാധിക്കുകയും അന്തിമ ഉൽപന്നത്തിന്റെ വിലഉയർത്തുകയും ചെയ്യുന്നു.

യുഎസ് പോലുള്ള വികസിത സമ്പദ് വ്യവസ്ഥയും ശമ്പള വർധനകാരണം സാധനങ്ങളുടെ വിലവർധിപ്പിക്കേണ്ട അവസ്ഥയിലാണ്. സാമ്പത്തിക ഉദാരവൽക്കരണ നടപടികളും സർക്കാർ നൽകുന്ന തൊഴിലില്ലായ്മാ വേതനവും തൊഴിൽ വിപണിയിലേക്ക് തിരിച്ചെത്തുന്നതിന് തൊഴിലാളികൾക്കുള്ള താൽപര്യംകുറച്ചിരിക്കുന്നു. തൊഴിലാളി ദൗർലഭ്യം കാരണം കൂടുതൽ ശമ്പളം നൽകി തൊഴിലാളികളെ തൊഴിൽ വിപണിയിലേക്കു ആകർഷിക്കേണ്ട അവസ്ഥയുണ്ടായിരിക്കുന്നു. തൊഴിലാളി ഉൽപാദന പ്രക്രിയയിലെ പ്രധാന പങ്കാളി ആയതിനാൽ വർധിക്കുന്ന ശമ്പളം അന്തിമമായി ഉൽപന്നങ്ങളുടെ വിലവർധനയിലേക്കാണുനയിക്കുന്നത്.

വിലക്കയറ്റം ബോണ്ട് യീൽഡ് വർധിക്കാനും കാരണമാകുന്നുണ്ട്. 2021ലെ യുഎസ് പണപ്പെരുപ്പ കണക്കുകൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മൂന്നുമാസത്തെ യുഎസ് ട്രഷറി ബിൽ യീൽഡ് 0.43 ശതമാനം മുന്നോട്ടുപോവുകയും 2021 നവംബർ 10ലെ കണക്കുകളനുസരിച്ച് 10 വർഷ ബോണ്ട് യീൽഡ് 1.5 ശതമാനത്തിലെത്തുകയും ചെയ്തു. വർധിക്കുന്ന വിലക്കയറ്റനിരക്കും ബോണ്ട് യീൽഡും തമ്മിൽ നേരിട്ടുള്ള പരസ്പര ബന്ധമുണ്ട്. വിലക്കയറ്റ നിരക്കുകൂടുമ്പോൾ, ഇതു നേരിടുന്നതിന് നിക്ഷേപകർ കൂടുതൽ ലാഭം ആവശ്യപ്പെടുന്നു. ഇതാണ് ബോണ്ട് യീൽഡിൽ പ്രതിഫലിക്കുന്നത്. കൂടിയ വിലക്കയറ്റ കണക്കുകളും ബോണ്ട് യീൽഡിലുണ്ടാകുന്ന വളർച്ചയും ഓഹരി വിപണികളിൽ അപായ മണിമുഴക്കുന്നു. 2023ൽ മാത്രമേ അമേരിക്കൻ കേന്ദ്ര ബാങ്ക് നിരക്കുകൾ വർധിപ്പിക്കൂ എന്ന കാര്യത്തിൽ ധാരണയുണ്ടെങ്കിലും കൂടിയ വിലക്കയറ്റം കുറഞ്ഞില്ലെങ്കിൽ വർധന നേരത്തേയാക്കാനും ഇടയുണ്ട്. ഇപ്പോഴത്തെ പ്രവണതയനുസരിച്ച് വരുംവർഷവും വിലക്കയറ്റം തുടരാനാണിട. സമ്പദ് വ്യവസ്ഥകളെ ഏറ്റവും മോശമായി ബാധിച്ച പ്രതിസന്ധിക്കുശേഷമുള്ള തിരിച്ചുവരവുകാലത്ത് വിലക്കയറ്റ നിരക്കുകൂടുന്നത് കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കും.

ലോകമെങ്ങുമുള്ള കേന്ദ്രബാങ്കുകൾ കഴിഞ്ഞവർഷം നേരിട്ട പ്രശ്‌നങ്ങളിൽനിന്നു വ്യത്യസ്ഥമായവയാണ് ഇപ്പോൾ നേരിടുന്നത്. കഴിഞ്ഞവർഷം മഹാമാരി മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമായാണ് ലോകംമല്ലിട്ടത്. സാമ്പത്തിക വീണ്ടെടുപ്പ് സാധ്യമാക്കേണ്ടത് എങ്ങനെയാണ് എന്നതിലായിരുന്നു ശ്രദ്ധമുഴുവൻ. ഇപ്പോഴാകട്ടെ, വളർച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം വിലക്കയറ്റനിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലും കേന്ദ്രബാങ്കുകൾക്ക് ശ്രദ്ധകേന്ദ്രീകരിക്കേണ്ടി വന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ പണനയം സാധാരണ നിലയിലേക്കു തിരികെകൊണ്ടുവരുന്ന പ്രക്രിയ വേഗത്തിലാക്കുകയാണ് കേന്ദ്രബാങ്കുകൾക്ക് ചെയ്യാനുള്ളത്. എങ്കിലും ഉൽപാദന, വിതരണമേഖലയിലെ തടസങ്ങൾ കാരണമുണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ഉദാരനയങ്ങൾ സാധാരണ നിലയിലാക്കുന്ന പ്രക്രിയക്കു വലിയ സ്വാധീനം ചെലുത്താൻ സാധിക്കുമെന്നു തോന്നുന്നില്ല.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക വിദഗ്ധയാണ് ലേഖിക)


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented