കൊച്ചി: ഇന്ത്യയുടെ വ്യാവസായിക ഉത്പാദന വളർച്ച ജൂലായിൽ 4.3 ശതമാനം. 2018 ജൂലായിലെ 6.5 ശതമാനത്തെ അപേക്ഷിച്ച് കുറവാണെങ്കിലും കഴിഞ്ഞ എട്ടു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വ്യാവസായിക ഉത്പാദന വളർച്ചയാണിത്. ജൂണിൽ 2.0 ശതമാനം മാത്രമായിരുന്നു വ്യാവസായിക ഉത്പാദനത്തിലെ വർധന.
രാജ്യത്തെ പ്രധാന വ്യവസായ മേഖലകളിലെ ഉത്പാദനം വർധിച്ചതാണ് മേഖലയിലെ മൊത്തം വളർച്ചയിൽ പ്രതിഫലിച്ചത്. ഉത്പാദന മേഖലയിൽ 4.2 ശതമാനവും ഖനന മേഖലയിൽ 4.9 ശതമാനവും വർധനയുണ്ടായി.
വൈദ്യുതി ഉത്പാദനത്തിൽ 4.8 ശതമാനമാണ് വർധന. ജൂണിൽ ഉത്‌പാദനം 8.2 ശതമാനം വർധിച്ചിരുന്നു. അടിസ്ഥാനസൗകര്യ-നിർമാണ മേഖലയിലെ ഉത്‌പാദനത്തിൽ 2.1 ശതമാനം വർധനയുണ്ടായി. ഇതിനു പുറമെ ഭക്ഷ്യവസ്തുക്കളുടെയും വസ്ത്ര വിഭാഗത്തിലെയും ഉത്‌പാദനത്തിൽ ഇരട്ടയക്ക വളർച്ച രേഖപ്പെടുത്തി.
Industrial production growth at 4.3% in July