റ്റ് വികസ്വര വിപണികളെ അപേക്ഷിച്ച് വളർച്ചയുടെ പാതയിൽ അതിവേഗം കുതിച്ച് ഇന്ത്യ. കോവിഡ് പ്രതിരോധകുത്തിവെപ്പിലെ മുന്നേറ്റം, വിദേശ നിക്ഷേപം, കയറ്റുമതിയിലെ വർധന, ഓഹരി വിപണിയിലേക്കുള്ള പണമൊഴുക്ക് തുടങ്ങിയവയാണ് മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് നേട്ടത്തിന് പാതയൊരുക്കിയത്. റഷ്യക്കുപിന്നിൽ രണ്ടാം മാസവും രണ്ടാംസ്ഥാനത്ത് തുടരുകയാണ് ഇന്ത്യ. 

കോവിഡിന്റെ രണ്ടാംതരംഗം മെയ്, ജൂൺ മാസങ്ങളിൽ ഇന്ത്യയെ മൂന്നാംസ്ഥാനത്തേയ്ക്ക് പിന്തള്ളിയിരുന്നു. അതിനുശേഷം അതിവേഗ വീണ്ടെടുപ്പിനാണ് രാജ്യം സാക്ഷിയായത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ മുന്നേറ്റംപരിമിതപ്പെടുത്താനും ഇന്ത്യക്ക് കുതിക്കാനും സാഹചര്യമുണ്ടായി. 

വാക്‌സിനേഷൻ ഡ്രൈവ് തുടർച്ചയായ വീണ്ടെടുക്കലിന് ശക്തമായ പിന്തുണ നൽകി. സെപ്റ്റംബറിൽ പ്രതിദിനം 79 ലക്ഷം ഡോസുകളാണ് നൽകാനായത്. റഷ്യയെ അപേക്ഷിച്ച് പിന്നിലാണെങ്കിലും ഈ മുന്നേറ്റത്തെ കുറച്ചുകാണാൻ കഴിയില്ല. ജനസംഖ്യയുടെ 32ശതമാനമാണ് റഷ്യ വാക്‌സിനേഷൻ പൂർത്തിയാക്കിയത്. ഇന്ത്യയാകട്ടെ 21ശതമാനവും.

റഷ്യ ഉൾപ്പടെയുള്ള വിക്വസര രാജ്യങ്ങളിൽ വിലക്കയറ്റം വർധിക്കുമ്പോഴും ഇന്ത്യയിൽ അതിന് തടയിടാനായി. മറിച്ചൊരു തീരുമാനമെടുക്കാതിരിക്കാൻ റിസർവ് ബാങ്കിന് അത് തുണയാകുകയുംചെയ്തു. ബ്രസീൽ, റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ പലിശ നിരക്ക് ഉയർത്താൻ തുടങ്ങിയെങ്കിലും ഇന്ത്യക്ക് അതിൽനിന്ന് മാറിനിൽക്കാൻ കഴിയുന്നത് നേട്ടമാണ്.

രാജ്യത്തെ സാമ്പത്തികസ്ഥിതി കോവിഡിനുമുമ്പുള്ള അവസ്ഥിയിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കൽക്കരിക്ഷാമം ഇനിയുമേറക്കാലം നിലനിൽക്കുകയാണെങ്കിൽ വ്യവസായാകോത്പാദനം മന്ദഗതിയിലാകുമെന്ന ഭീഷണി നിലനിൽക്കുന്നുമുണ്ട്. 

പണപ്പെരുപ്പം കുറയുന്നതും മികച്ച പാദഫലങ്ങളും ഓഹരി വിപണിയിൽ ഉത്സവപ്രതീതിയുണ്ടാക്കിയിട്ടുണ്ട്. വിപണിമൂല്യം പ്രതിമാസം ശരാശരി 7.7ശതമാനമെന്ന നിരക്കിൽ ഉയരുന്നു. സെപ്റ്റംബറിൽ 13,154 കോടി രൂപ വിപണിയിലിറക്കിയ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരാണ് ഇതിന് ഊർജംപകർന്നത്. ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമനായ എവർഗ്രാൻഡെ നേരിട്ട പ്രതിസന്ധിയിൽനിന്ന് രാജ്യംനേട്ടമുണ്ടാക്കി. അതേസമയം, യുഎസ് ഫെഡ് റിസർവ് ഉത്തേജന പാക്കേജിൽനിന്ന് ഘട്ടംഘട്ടമായി പിന്മാറി പലിശനിരക്ക് വർധിപ്പിക്കാനുള്ളനീക്കം വികസ്വര വിപണികൾക്ക് ഭീഷണി ഉയർത്തുന്നുമുണ്ട്.


സെപ്റ്റംബറിൽ രാജ്യത്തെ കയറ്റുമതിയിൽ ശരാശരി 22.5ശതമാനം വാർഷിക മുന്നേറ്റമാണുണ്ടായത്. വാർഷികാടിസ്ഥാനത്തിൽ ഇത് 29.9ശതമാനമാണ്. നിർമാണമേഖലയിലെ പിഎംഐ 52.3ൽനിന്ന് 53.7ആയി. ഇക്കാര്യത്തിൽ ബ്രസീൽ ഇന്ത്യ(54.4)യെ മറികടക്കുകയുംചെയ്തു. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ രാജ്യത്തെ ജിഡിപി കണക്കുകളിൽ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ജൂൺ പാദത്തിൽ 20.1ശതമാനമായിരുന്നു വളർച്ച. 21.7ശതമാനംമുന്നേറ്റംനടത്തിയ തുർക്കിയുടെ പിന്നിലായിരുന്നു അന്ന് ഇന്ത്യ. എങ്കിലും ഇപ്പോഴും നിലനിൽക്കുന്ന കോവിഡ് ഭീഷണി എപ്പോൾവേണമെങ്കിലും തിരിച്ചടിയായേക്കാം. പ്രതിരോധകുത്തിവെപ്പിലെ അതിവേഗമുന്നേറ്റത്തിൽനിന്നുമാത്രമെ അതിനെ മറികടക്കാനാകൂ.