രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 11 വർഷത്തെ ഉയർന്ന നിരക്കിലെത്തി. ലോഹം, ഇന്ധനം, ഊർജം എന്നീമേഖലകളിലെ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയർത്തിയത്. 

ഇതോടെ ഏപ്രിലിലെ മൊത്തവില സൂചിക 10.49ശതമാനത്തിലേയ്ക്ക് ഉയർന്നു. മാർച്ചിൽ 7.39ശതമാനമായിരുന്നു സൂചിക. മാർച്ചിനെ അപേക്ഷിച്ച് പ്രാഥമിക ഉത്പന്നങ്ങളുടെ വില ഏപ്രിലിൽ 3.83ശതമാനമാണ് ഉയർന്നത്. ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ, മിനറൽസ്, അസംസ്‌കൃത എണ്ണ, ഗ്യാസ് തുടങ്ങിയവയാണ് ഈ വിഭാഗത്തിൽവരിക. 

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഏപ്രിലിൽ 4.29ശതമാനമാണ്. മാർച്ചിലേതിൽനിന്ന് നേരിയതോതിൽ കുറവുണ്ടായി. 5.25ശതമാനമായിരുന്നു മാർച്ചിലെ പണപ്പെരുപ്പം.