കയറ്റുമതിയില്‍ 17ശതമാനം ഇടിവ്: വ്യാപാര കമ്മി 26.91 ബില്യണ്‍ ഡോളറായി


സെപ്റ്റംബറിലെ 35.4 ബില്യണ്‍ ഡോളറിന്റെ കയറ്റമതി മൂല്യം ഒക്ടോബറില്‍ 29.78 ബില്യണ്‍ ഡോളറായാണ് ഇടിഞ്ഞത്.

പ്രതീകാത്മക ചിത്രം | Photo-Gettyimage

രാജ്യത്തെ വ്യാപാര കമ്മി(ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം)ഒക്ടോബറില്‍ 26.91 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കയറ്റുമതിയില്‍ 16.65ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.

സെപ്റ്റംബറിലെ 35.4 ബില്യണ്‍ ഡോളറിന്റെ കയറ്റമതി മൂല്യം ഒക്ടോബറില്‍ 29.78 ബില്യണ്‍ ഡോളറായാണ് ഇടിഞ്ഞത്. 2021 ഒക്ടോബറില്‍ 35.7 ബില്യണ്‍ ഡോളറിന്റേതായിരുന്നു കയറ്റുമതി.



ഇറക്കുമതി മൂല്യമാകട്ടെ ഒക്ടോബറില്‍ 56.69 ബില്യണായി. 2021 ഒക്ടോബറില്‍ 53,64 ബില്യണായിരുന്നു ഇത്. ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ കയറ്റുമതി 12.55ശതമാനം വര്‍ധിച്ച് 263.35 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതിയാകട്ടെ 33.12ശതമാനം കൂടി 436.81 ബില്യണ്‍ ഡോളറുമായി.

സെപ്റ്റംബറില്‍ രാജ്യത്തെ വ്യാപാര കമ്മി 26.72 ബില്യണ്‍ ഡോളറായിരുന്നു. ഓഗസ്റ്റിലെ 28.68 ബില്യണെ അപേക്ഷിച്ച് കുറവായിരുന്നു. അതേസമയം, 2021 സെപ്റ്റംബറിലെ 22.47 ബില്യണ്‍ ഡോളറില്‍നിന്ന് നാല് ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

Content Highlights: India's trade deficit in October widens to $26.91 bn


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented