ഇന്ത്യയില്‍നിന്നുള്ള അരി കയറ്റുമതിയില്‍ റെക്കോഡ് വര്‍ധന


വരള്‍ച്ചയെതുടര്‍ന്ന് തായ്‌ലാന്‍ഡില്‍നിന്നുള്ള കയറ്റുമതിയില്‍ കാര്യമായ കുറവുണ്ടായി. വിയറ്റ്‌നാമിലാകട്ടെ വിളവ് കുറയുകയും ചെയ്തു. അതുകൊണ്ടുതന്നെ രാജ്യത്തുനിന്നുള്ള അരിക്ക് പ്രിയമേറിയതായി റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി.വി കൃഷ്ണ റാവു പറഞ്ഞു.

രേഖാചിത്രം: മാതൃഭൂമി

ന്ത്യയില്‍നിന്നുള്ള അരി കയറ്റുമതിയില്‍ 2020ല്‍ 42ശതമാനത്തോളം വര്‍ധന. മറ്റുരാജ്യങ്ങളില്‍നിന്നുള്ള കയറ്റുമതിയില്‍ വന്‍തോതില്‍ കുറവുണ്ടായതാണ് കാരണമായി പറയുന്നത്.

ലോകത്തെതന്നെ ഏറ്റവുംവലിയ അരി കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2020ല്‍ കയറ്റുമതി 1.4 കോടി ടണ്ണാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷം 99 ലക്ഷം ടണ്‍ അരിയാണ് കയറ്റുമതി ചെയ്തത്.

വരള്‍ച്ചയെതുടര്‍ന്ന് തായ്‌ലാന്‍ഡില്‍നിന്നുള്ള കയറ്റുമതിയില്‍ കാര്യമായ കുറവുണ്ടായി. വിയറ്റ്‌നാമിലാകട്ടെ വിളവ് കുറയുകയും ചെയ്തു. അതുകൊണ്ടുതന്നെ രാജ്യത്തുനിന്നുള്ള അരിക്ക് പ്രിയമേറിയതായി റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബി.വി കൃഷ്ണ റാവു പറഞ്ഞു.

ലോകത്തിലെതന്നെ ഏറ്റവും വലിയ രണ്ടാമത്തെ അരി കയറ്റുമതിക്കാരായ തായ്‌ലാന്‍ഡില്‍ ഈവര്‍ഷം തുടക്കത്തില്‍തന്നെയുണ്ടായ വരള്‍ച്ച നെല്‍കൃഷിയെ ബാധിച്ചു. ഇതോടെ കയറ്റുമതി 65 ലക്ഷം ടണ്ണായി കുറഞ്ഞു. 20 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവാണിതെന്നാണ് വിലയിരുത്തല്‍.

ബംഗ്ലാദേശ്, നേപ്പാള്‍, സെനഗല്‍, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് ഇന്ത്യയില്‍നിന്ന് അരികയറ്റിയയയ്ക്കുന്നത്. ബസ്മതിയിനത്തില്‍പ്പെട്ട അരി ഇറാനിലേയ്ക്കും സൗദി അറേബ്യയിലേയ്ക്കും ഇറാഖിലേയ്ക്കും അയയ്ക്കുന്നുണ്ട്.

ലഭ്യതകുറഞ്ഞതിനെതുടര്‍ന്ന് ആഗോള വിപണിയില്‍ വികൂടിയപ്പോള്‍ കുറഞ്ഞവിലയ്ക്ക് അരി നല്‍കാന്‍ ഇന്ത്യ തയ്യാറായതും കയറ്റുമതിവര്‍ധപ്പിക്കാന്‍ ഇടയാക്കി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യശോഷണവും കുറഞ്ഞവിലയ്ക്ക് അരിനല്‍കാന്‍ സഹായിച്ചതായി റാവു പറഞ്ഞു.

India's rice exports could jump 42%

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented