വളര്‍ച്ച 7% കടന്നേക്കാം, പണപ്പെരുപ്പത്തിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല: ശക്തികാന്ത ദാസ്


1 min read
Read later
Print
Share

Photo:PTI

2022-23 സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ച ഏഴ് ശതമാനത്തിന് മുകളിലായിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കേന്ദ്ര ബാങ്ക് നിരീക്ഷിച്ചുവരുന്ന പ്രധാന സാമ്പത്തിക സൂചകങ്ങളെല്ലാം നാലാം പാദത്തില്‍ മികച്ച നിലയിലായിരുന്നു. അതുകൊണ്ടുതന്നെ ഏഴ് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക-സേവന മേഖലകള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായി. സര്‍ക്കാരിന്റെ മൂലധന-അടിസ്ഥാന സൗകര്യ വികസന ചെലവുകള്‍ വര്‍ധിച്ചു. സ്റ്റീല്‍, സിമന്റ് മേഖലകളില്‍ സ്വകാര്യ നിക്ഷേപത്തോടൊപ്പം മുന്നേറ്റത്തിന്റെ സൂചനകളും പ്രകടമാണ്. ആര്‍ബിഐയുടെ സര്‍വെ പ്രകാരം നിര്‍മാണ മേഖലയിലെ ശേഷി വിനിയോഗം 75ശതമാനത്തോളമാണ്. അതേസമയം, സിഐഐയുടെ സര്‍വേ കാണിക്കുന്നത് അതിലും കൂടുതലെന്നാണ്-അദ്ദേഹം പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യം 6.5 ശതമാനം വളര്‍നേക്കാം. അതേസമയം, താഴേയ്ക്കു പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മെയിലെ റീട്ടെയില്‍ പണപ്പെരുപ്പം 4.7ശതമാനത്തിന് താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പത്തിനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഇനിയും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരക്ക് വര്‍ധന നിര്‍ത്തിവെയ്ക്കാന്‍ അപ്രതീക്ഷിതമായ നീക്കമാണ് ഏപ്രിലില്‍ നടത്തിയത്. നിരക്ക് 6.5ശതമാനത്തില്‍ നിലനിര്‍ത്തി. വരാനിരിക്കുന്ന യോഗങ്ങളിലും തത്സ്ഥിതി തുടരാനാണ് സാധ്യതയെന്നും അദ്ദേഹം നിരീക്ഷിച്ചു.

Also Read

കുതിപ്പ് നേട്ടമാക്കി എൽ.ഐ.സി: അദാനി ഓഹരികളിലെ ...

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 18 മാസത്തെ താഴ്ന്ന നിലവാരമായ 4.7 ശതമാനത്തിലെത്തിയിരുന്നു. മുന്‍ മാസത്തെ 5.66 ശതമാനത്തില്‍ നിന്നായിരുന്നു കുറഞ്ഞത്. മെയ് മാസത്തെ നിരക്ക് ജൂണ്‍ 12നകം പുറത്തുവരും. 2021 ജനുവരിയില്‍ നാല് ശതമാനമായിരുന്ന നിരക്കാണ് തുടര്‍ച്ചയായ മാസങ്ങളില്‍ കുതിച്ചുയര്‍ന്നത്.

Content Highlights: India's GDP growth may breach 7%-mark: RBI Governor

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented