
Photo:AP
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം നവംബർ 20-ന് അവസാനിച്ച ആഴ്ചയിൽ 251.8 കോടി ഡോളർ ഉയർന്ന് 57,529 കോടി ഡോളറിലെത്തി റെക്കോഡിട്ടു. തൊട്ടു മുൻ ആഴ്ച 427.7 കോടി ഡോളറിന്റെ വർധന കൈവരിച്ചിരുന്നു.
ശേഖരത്തിൽ വിദേശനാണ്യ കറൻസി ആസ്തികൾ വൻതോതിൽ ഉയർന്നിട്ടുണ്ട്. ഡോളറിനെതിരേ യൂറോ, പൗണ്ട്, യെൻ എന്നിവയുടെ വിലയിൽ ഉണ്ടായ ഏറ്റക്കുറച്ചിൽ ശേഖരത്തിൽ പ്രതിഫലിച്ചിട്ടുണ്ട്.
അതേസമയം, സ്വർണ ശേഖരത്തിന്റെ മൂല്യത്തിൽ 33.9 കോടി ഡോളറിന്റെ കുറവുണ്ടായി. ഇതോടെ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ വിഹിതം 3601.5 കോടി ഡോളറായി താഴ്ന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..