Photo: Gettyimages
നടപ്പ് സാമ്പത്തിക വര്‍ഷത്തെ രാജ്യത്തെ വളര്‍ച്ചാ അനുമാനം 6.5 ശതമാനത്തില്‍നിന്ന് 6.9ശതമാനമായി ലോക ബാങ്ക് ഉയര്‍ത്തി. ആഗോള തലത്തില്‍ സമ്പദ്ഘനടകള് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് വേള്‍ഡ് ബാങ്കിന്റെ അനുമാനമുയര്ത്തല് എന്നത് ശ്രദ്ധേയമാണ്. അതേസമയം, അടുത്ത സാമ്പത്തിക വര്‍ഷത്തെ അനുമാനം 7 ശതമാനത്തില്‍നിന്ന് 6.9ശതമാനമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
വിലക്കയറ്റവും അതേതുടര്‍ന്നുള്ള നിരക്ക് ഉയര്‍ത്തലുമെല്ലാം സമ്പദ്ഘടനകളെ ബാധിക്കുമെങ്കിലും ഇന്ത്യ താരതമ്യേന മികച്ച നിലയിലാണെന്നാണ് ബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉയര്‍ന്ന ഉത്പന്ന വില, പലിശ വര്‍ധന, ആഗോള മാന്ദ്യം എന്നിവയുടെ ആഘാതം നടപ്പ് വര്‍ഷത്തേക്കാള്‍ അടുത്ത സാമ്പത്തിക വര്ഷത്തെയായിരിക്കും ബാധിക്കുക. വെല്ലുവിളികള്‍ക്കിടയിലും ആഭ്യന്തര ആവശ്യകത രാജ്യത്തെ വളര്‍ച്ചയില്‍ പ്രധാന ഘടകമാകും.
ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘനടകളിലൊന്നായി ഇന്ത്യക്ക് തുടരാനാകുമെന്നും ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തിലെ ജിഡിപി അനുമാനം 6.5ശതമാനത്തില്‍നിന്ന് 6.9ശതമാനമായി വേള്‍ഡ് ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്.
Also Read
വികസിത സമ്പദ് വ്യവസ്ഥകളില്‍ കര്‍ശന ധനനയം തുടര്‍ന്നത് രാജ്യത്തെ വിപണിയില്‍നിന്ന് വന്‍തോതില്‍ നിക്ഷേപം പുറത്തേയ്ക്കൊഴുകാന്‍ കാരണമായി. രൂപയുടെ മൂല്യത്തിലും കനത്ത ഇടിവുണ്ടായി. ആഗോള തലത്തില്‍ ഉത്പന്ന വിലയിലുണ്ടായ വര്‍ധന വ്യാപാര കമ്മികൂട്ടിയാതായും ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: India’s economy to grow at 6.9% in FY23: World Bank
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..