Photo: Gettyimages
ന്യൂഡല്‍ഹി: കോവിഡിനെതുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തികവര്‍ഷം 11 ശതമാനം വളര്‍ച്ചനേടുമെന്ന് സാമ്പത്തിക സര്‍വെ.
ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന് പാര്‍ലമന്റില്‍ വെച്ച സാമ്പത്തിക സര്‍വെയിലാണ് രാജ്യം മികച്ചവളര്‍ച്ചനേടുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്.
നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച 7.7ശതമാനത്തിലൊതുങ്ങമെന്നാണ് സര്‍വെയില്‍ പറയുന്നത്. അടുത്തവര്‍ഷം v ആകൃതിയിലുള്ള തിരിച്ചുവരവാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
നൂറ്റാണ്ടിലൊരിക്കല്‍മാത്രം ഉണ്ടായേക്കാവുന്ന പ്രതിസന്ധിയെയാണ് രാജ്യം നേരിട്ടത്. ആഗോളതലത്തില്‍ 90ശതമാനത്തിലധികം രാജ്യങ്ങള്‍ ഈ പ്രതിസന്ധിയില്‍ ആടിയുലഞ്ഞു.
നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 23.9ശതമാനമായാണ് ചുരുങ്ങിയത്. രണ്ടാംപാദത്തിലാകട്ടെ ഇത് 7.5ശതമാനമായി കുറയ്ക്കാന്‍ രാജ്യത്തിനായി. എല്ലാ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നതെന്നും സാമ്പത്തിക സര്‍വെയില്‍ പറയുന്നു.
പൊതുമേഖല ബാങ്കുകളുടെ മൂലധനംവര്‍ധിപ്പിക്കുന്നതിന് സാമ്പത്തിക സര്‍വെ കൂടുതല്‍ പ്രാധാന്യം നല്കുന്നു. ആവശ്യത്തിന് മൂലധനമില്ലാതായാല്‍ വായ്പ ലഭ്യമാക്കുന്നതിനെ ബാധിക്കുകയും സാമ്പത്തിക വീണ്ടെടുക്കലിന് അത് തടസ്സമാകുകയുംചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇത് മൊത്തംവളര്‍ച്ചയെതന്നെ ബാധിച്ചേക്കാം.
രാജ്യത്തെ ബാങ്കിങ് മേഖലയിലെ 60ശതമാനംവിഹിതവും പൊതുമേഖല ബാങ്കുകളുടേതാണ്. നിഷ്ക്രിയ ആസ്തിയില്‍ 90ശതമാനവും ഈ ബാങ്കുകളിലാണെന്നത് ഗൗരവം അര്‍ഹിക്കുന്നു.
2021 സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ വിമാനസര്‍വീസുകള്‍ കോവിഡിനുമുമ്പുള്ള നിലയിലേയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 മെയ് മാസത്തോടെ സ്വകാര്യ തീവണ്ടി സര്‍വീസുകളുടെ ലേലം പൂര്‍ത്തിയാക്കും. 2023-24 സാമ്പത്തിക വര്‍ഷത്തോടെ സ്വകാര്യ തീവണ്ടികള്‍ ഓടിത്തുടങ്ങുമെന്നും സര്‍വെയില്‍ പറയുന്നു.
സാമ്പത്തിക സര്‍വെ മേശപ്പുറത്തുവെച്ചതോടെ സഭ പരിഞ്ഞു. ബജറ്റ് അവതരണത്തിനായി തിങ്കളാഴ്ച 11 മണിയോടെയാണ് വീണ്ടുംചേരുക.
India's economic growth to be 11% in FY22
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..