സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായം രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍: ക്രൂഡ് വില 86 ഡോളറില്‍


Money Desk

ഉപഭോക്തൃ വില സൂചിക തുടര്‍ച്ചയായ മാസങ്ങളില്‍ ഉയര്‍ന്നതും യുഎസ് ട്രഷറി ആദായം വര്‍ധിക്കുന്നതും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പുമൊക്കെയാണ് സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ ആദായംവര്‍ധിക്കാനുള്ള കാരണം.

മുംബൈ: രാജ്യത്തെ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്നുള്ള ആദായം രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. പത്തുവര്‍ഷ കാലാവധിയുള്ള സര്‍ക്കാര്‍ ബോണ്ടുകളുടെ ആദായത്തില്‍ ആറ് ബേസിസ് പോയന്റിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഇതോടെ യീല്‍ഡ് 6.6360ശതമാനമായി. ഉപഭോക്തൃ വില സൂചിക തുടര്‍ച്ചയായ മാസങ്ങളില്‍ ഉയര്‍ന്നതും യുഎസ് ട്രഷറി ആദായം വര്‍ധിക്കുന്നതും ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പുമൊക്കെയാണ് സര്‍ക്കാര്‍ കടപ്പത്രങ്ങളിലെ ആദായംവര്‍ധിക്കാനുള്ള കാരണം.

ഡിസംബറില്‍ ഉപഭോക്തൃ വില സൂചിക 5.6ശതമാനമാണ് രേഖപ്പെടുത്തിയത്. വിലക്കയറ്റം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ നിരക്ക് വര്‍ധന ഉള്‍പ്പടെയുള്ള നടപടികളിലേയ്ക്ക് ആര്‍ബിഐ കടന്നേക്കുമെന്നാണ് സൂചന. 2022ല്‍ ഘട്ടംഘട്ടമായി നിരക്കു വര്‍ധനയ്ക്ക് യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറെടുക്കുകയാണ്. വിലക്കയറ്റ ഭീഷണിതന്നെയാണ് ഫെഡ് റിസര്‍വുംനേരിടുന്നത്.

ബ്രന്‍ഡ് ക്രൂഡ് വില 2018 ഒക്ടോബര്‍ മുന്നിനുമുമ്പുള്ള നിലവാരത്തിലാണ്. ബാരലിന് 86.71 ഡോളറിലെത്തി. രൂപയുടെ മൂല്യമാകട്ടെ ഡോറളിനെതിരെ 74.58 നിലവാരത്തിലേയ്ക്ക് താഴുകയുംചെയ്തു.

കഴിഞ്ഞ ഒമ്പത് ആഴ്ചക്കിടെ 21000 കോടി രൂപ മൂല്യമുള്ള ബോണ്ടുകളാണ് ആര്‍ബിഐ വിറ്റഴിച്ചത്. വിപണി സാധ്യതകള്‍ വിലയിരുത്തി 24,000 കോടി രൂപയുടെ ബോണ്ടുവില്‍പനകൂടി ഈയാഴ്ച റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section




Most Commented