ചൈനയെ മറികടന്ന് ഇന്ത്യ: ജിഡിപി കണക്കുകള്‍ നല്‍കുന്ന സൂചന വിലയിരുത്താം


ഡോ.ആന്റണി

പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെങ്കിലും ആഗോളതലത്തിലെ വളര്‍ച്ചയുമായി താരതമ്യംചെയ്യുമ്പോള്‍ രാജ്യം മികവുപുലര്‍ത്തിയെന്ന് വിലയിരുത്താം. റഷ്യയുടെ യുക്രൈന്‍ അധിനവേശം അവസാനിച്ചാല്‍ സ്ഥിതിഗതികളില്‍ മാറ്റമുണ്ടാകും.  

Photo: Gettyimages

ഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായ ഇന്ത്യ ജൂണ്‍ പാദത്തില്‍ 13.5ശതമാനം വളര്‍ച്ച കൈവരിച്ചിരിക്കുന്നു. ഒന്നാം സ്ഥാനത്തുള്ള ചൈനയാകട്ടെ 0.4ശതമാനവും. റിസര്‍വ് ബാങ്കിന്റെ 16.2 ശതമാനമെന്ന പ്രതീക്ഷ സഫലമായില്ലെങ്കിലും അതിവേഗം വളരുന്ന സമ്പദ്ഘടനകളില്‍ മുന്‍നിരയില്‍തന്നെ സ്ഥാനംപിടിക്കാന്‍ ഇന്ത്യക്കായി എന്നതിന്റെ തെളിവാണ് പുതിയ ജിഡിപി കണക്കുകള്‍.

രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം നിര്‍ണയിക്കുന്നതിനുള്ള ജനപ്രിയ മാര്‍ഗമായി കണക്കാക്കിയിട്ടുള്ളത് ജനങ്ങളുടെ ഉപഭോഗശേഷിയാണ്. ഉത്പാദന സേവന മേഖലകളിലെ മുന്നേറ്റം പ്രതിഫലിക്കുന്നത് ഈ ഉപഭോഗശേഷിയിലാണ്. നിക്ഷേപം, സര്‍ക്കാര്‍ ചെലവഴിക്കല്‍, ഇറക്കുമതിയേക്കാള്‍ കൂടുതല്‍ കയറ്റുമതി എന്നിവയുടെ സംഗ്രഹം കൂടിയാണ് ജിഡിപിയെന്ന് പറയാം.

ജനങ്ങളുടെ ഉപഭോഗശേഷിയില്‍ കോവിഡിനുശേഷം ഘട്ടംഘട്ടമായുള്ളവര്‍ധന പ്രകടമാണ്. ജൂണ്‍ പാദത്തിലെ ഇരുചക്രവാഹന വില്പന 2021ലും 2020ലും ഇതേ കാലയളവിലുള്ളതിനേക്കാള്‍ വളരെ കൂടുതലായിരുന്നു. അതേസമയം, 2015 മുതല്‍ 2019 വരെ ജൂണ്‍ പാദത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോള്‍ കുറവുമാണന്നും കാണാം.

അതിവേഗ വില്പനയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില്പന ഇപ്പോഴും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ലെന്ന് നീല്‍സണ്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ എഫ്എംസിജി ഉത്പന്നങ്ങളുടെ വില്പനയില്‍ 0.7ശതമാനം സങ്കോചമാണ് രേഖപ്പെടുത്തിയത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബ്രിട്ടാനിയ, ഐടിസി, നെസ് ലെ പോലുള്ള കമ്പനികളുടെ ഉത്പന്നങ്ങളുടെ വില്പന മുമ്പുള്ളതിനേക്കാള്‍ കുറവാണെന്ന് ഇതില്‍നിന്ന് വ്യക്തം.

ഗ്രാമീണമേഖലയിലെ ഉപഭോഗത്തില്‍ വേണ്ടത്ര വളര്‍ച്ചയുണ്ടായിട്ടില്ലന്നാണ് ഇതില്‍നിന്ന് മനസിലാക്കേണ്ടത്. 2019ലേതുമായി താരതമ്യംചെയ്യുമ്പോള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഈകാലയളവിലുണ്ടായ ഡിമാന്‍ഡ് 20ശതമാനം വര്‍ധിച്ചത് അതിന് തെളിവാണ്.

ഇതിന് പുറമെയാണ് ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസം. ജൂണ്‍ പാദത്തിലെ ഇറക്കുമതി മൂല്യം 11.43 ലക്ഷം കോടി രൂപയായിരുന്നു. കയറ്റുമതിയാകട്ടെ 8.45 കോടി രൂപയിലൊതുങ്ങുകയുംചെയ്തു. അതായത് അറ്റ കയറ്റുമതി കണക്ക് മൈനസ് 2.98 ലക്ഷം കോടിയുടേതായി. ഇത് എക്കാലത്തെയും ഉയര്‍ന്ന കമ്മിയാണ്. പ്രവചിച്ചിരുന്ന നിലവാരത്തേക്കാള്‍ താഴേയ്ക്ക് ജിഡിപിയെ എത്തിച്ചത് കയറ്റുമതിയിലെ കുറവാണെന്നു കണ്ടെത്താം. അസംസ്‌കൃത എണ്ണയുടെയും മറ്റ് ഉത്പന്നങ്ങളുടെയും വില ഉയര്‍ന്നതാണ് ഇറക്കുമതി ചെലവില്‍ വര്‍ധനവുണ്ടായിക്കയത്.

Also Read
പാഠം 180

സമാഹരിക്കേണ്ടത് 2.18 കോടി രൂപ: 40-ാംവയസ്സിൽ ...

പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെങ്കിലും ആഗോളതലത്തിലെ വളര്‍ച്ചയുമായി താരതമ്യംചെയ്യുമ്പോള്‍ രാജ്യം മികവുപുലര്‍ത്തിയെന്ന് വിലയിരുത്താം. അതിവേഗ വില്പനയുള്ള ഉത്പന്നങ്ങളുടെ ഉപഭോഗത്തില്‍ ഘട്ടംഘട്ടമായി വര്‍ധനവുണ്ടാകുന്നുണ്ട്. ഇരുചക്ര വാഹന വില്പനയിലും ഇത് പ്രകടമാണ്. റഷ്യയുടെ യുക്രൈന്‍ അധിനവേശം അവസാനിച്ചാല്‍ സ്ഥിതിഗതികളില്‍ മാറ്റമുണ്ടാകും.

Content Highlights: India overtakes China: let's evaluate the signal given by the GDP figures


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented