Photo: reuters
വരുംവര്‍ഷത്തെ ആഗോള വളര്‍ച്ചയുടെ പകുതിയിലേറെ സംഭാവന ചെയ്യുക ഇന്ത്യയും ചൈനയുമായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി. ഇന്ത്യയും ചൈനയും ഒഴികെയുള്ള മറ്റ് രാജ്യങ്ങള്‍ 25ശതമാനം സംഭവന ചെയ്യുന്നതോടെ ആഗോള വളര്‍ച്ചയുടെ പ്രധാന ചാലകമാകും ഏഷ്യയെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വിതരണ ശൃംഖലയിലെ തടസ്സങ്ങളും സേവന മേഖലയിലെ കുതിച്ചുചാട്ടവുമാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും നേട്ടമാകുക. കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളെല്ലാം മഹാമാരിക്ക് മുമ്പുള്ള വളര്‍ച്ചയിലേയ്ക്ക് മടങ്ങിയെത്തിയതായി ഐഎംഎഫ് വിലയിരുത്തുന്നു.
അടുത്തവര്‍ഷത്തോടെ ഇന്ത്യയിലെ പണപ്പെരുപ്പം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പണപ്പെരുപ്പം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ജാഗ്രത പാലിക്കണമെന്നും അടച്ചിടലില്‍നിന്ന് ചൈന വിമുക്തമാകുന്നതോടെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം പണപ്പെരുപ്പം വീണ്ടും വര്‍ധിച്ചേക്കാമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Also Read
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്കുകള്‍ക്ക് ഇനിയും നിരക്ക് ഉയര്‍ത്തേണ്ടിവരും. എങ്കിലും ആഗോളതലത്തില്‍ ഭഷ്യ-എണ്ണ വിലകള്‍ കുറഞ്ഞാല്‍ 2023ല്‍ ഏഷ്യ 4.7ശതമാനവും 2024ല്‍ 4.5ശതമാനവും വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: India, China to contribute more than half of global growth this year: IMF
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..