ഫോട്ടോ: മാതൃഭൂമി ആർക്കേവ്‌സ്
ന്യൂഡല്‍ഹി: പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് 20 ദിവസത്തിനുള്ളില്‍ 2,000 രൂപയുടെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. 1.8 ലക്ഷം കോടി രൂപയാണ് ഈ നോട്ടുകളുടെ മൂല്യം.
മാര്‍ച്ച് 31വരെ 3.62 ലക്ഷം കോടി രൂപമൂല്യമുള്ള 2,000 രൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. 85 ശതമാനം നോട്ടുകളും ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നിക്ഷേപമായാണ് തിരിച്ചെത്തിയത്.
നോട്ടുകള്‍ മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമായി സെപ്റ്റംബര്‍ 30വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ നേരത്തെതന്നെ നോട്ടുകള്‍ മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപയുടെ കറന്‍സികളുടെ മൂല്യത്തില്‍ നോട്ട് പിന്‍വലിക്കുന്നതിന് മുമ്പേ കാര്യമായ കുറവുണ്ടായിരുന്നു. 2018 മുതല്‍ 2023വരെയുള്ള കാലയളവില്‍ 46 ശതമാനമായിരുന്നു കുറഞ്ഞത്.
Also Read
കഴിഞ്ഞ മെയ് 19നാണ് 2000 രൂപയുടെ നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിച്ചത്. ഒറ്റത്തവണ മാറ്റിയെടുക്കാനുള്ള പരമാവധി തുക 20,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
Content Highlights: Half Of ₹ 2,000 Notes In Circulation Have Come Back In 3 Weeks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..