മാർച്ചിലെ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയർന്ന നിലവാരമായ 1.23 ലക്ഷം കോടി രൂപയിലെത്തി. കഴിഞ്ഞവർഷം ഇതേമസാത്തെ വരുമാനമായി താരതമ്യംചെയ്യുമ്പോൾ 27ശതമാനമാണ് വർധന. 

ജിഎസ്ടി നടപ്പാക്കിയതിനുശേഷം ഇത്രയും വരുമാനം ലഭിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ആറുമാസമായി ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി രൂപയ്ക്കുമുകളിലാണ്. കോവിഡിന്റെ സാമ്പത്തികാഘാതത്തിൽനിന്നുള്ള തിരിച്ചുവരവിന്റെ ലക്ഷണമാണിതെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

കേന്ദ്ര ജിഎസ്ടി വഴി 22,973 കോടി രൂപയും സംസ്ഥാന ജിഎസ്ടിവഴി 29,329 കോടി രൂപയും സംയോജിത ജിഎസ്ടി(ഐജിഎസ്ടി)വഴി 62,842 കോടി രൂപയും സെസുവഴി 8,757 കോടി രൂപയുമാണ് സമാഹരിച്ചത്. 

സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ (-)41ശതമാനവും രണ്ടാം പാദത്തിൽ (-)8ശതമാനവും മൂന്നാം പാദത്തിൽ 8 ശതമാനവും നാലാം പാദത്തിൽ 14ശതമാനവുമാണ് ജിഎസ്ടി വരുമാനത്തിലെ വളർച്ച. 

GST collections in March hit record Rs 1.23 lakh crore