ഡിസംബറിലെ ചരക്ക് സേവന നികുതി വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. പുതിയ നികുതി സമ്പ്രദായം നിലവില്‍വന്നശേഷം ഇതാദ്യമായാണ് വരുമാനം 1.15,174 കോടി രൂപയിലെത്തുന്നത്.
ധനമന്ത്രാലയമാണ് വെള്ളിയാഴ്ച പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം ഡിസംബറിലെ വരുമാനത്തേക്കാള്‍ 12ശതമാനം അധികമാണിത്. നടപ്പ് സാമ്പത്തിക വര്‍ഷം തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് ജിഎസ്ടി വരുമാനം ഒരുലക്ഷംകോടിക്കുമുകളിലെത്തുന്നത്.
നവംബറിലേതിനേക്കാള്‍ 104.963 കോടി രൂപയുടെ അധികവരുമാനമാണ് ഡിസംബറില്‍ ലഭിച്ചത്. 2019 ഏപ്രിലിലാണ് ഇതിനുമുമ്പ് കൂടുതല്‍ വരുമാനം ലഭിച്ചത്. 1,13,866 കോടി രൂപയായിരുന്നു ഇത്.
സമ്പദ്ഘടനയടെ അതിവേഗ തിരിച്ചുവരവിന്റെ സൂചനയാണ് ജിഎസ്ടി വരുമാനത്തിലെ വര്‍ധന.
GST collection in December at all-time high