ജി.എസ്.ടി വരുമാനത്തിൽ കുതിപ്പ്: നവംബറിൽ 1.30ലക്ഷംകോടിയായി


1 min read
Read later
Print
Share

കേന്ദ്ര ജിഎസ്ടിയിനത്തിൽ 23,978 കോടിയും സ്‌റ്റേറ്റ് ജിഎസ്ടിയിനത്തിൽ 31,127 കോടിയും സംയോജിച ജിഎസ്ടിയായി 66,815 കോടി രൂപയുമാണ് നവംബറിൽ ലഭിച്ചത്.

പ്രിൽ രേഖപ്പെടുത്തിയ റെക്കോഡ് വരുമാനത്തിനുശേഷം നവംബറിൽ ജിഎസ്ടിയിനത്തിൽ സർക്കാരിനുലഭിച്ചത് 1,31,526 കോടി രൂപ. ഏപ്രിലിൽ 1,39,708 കോടിയായിരുന്നു വരുമാനം. ഇതോടെ രണ്ടാമത്തെ മാസമാണ് ജിഎസ്ടി കളക് ഷൻ 1.30 ലക്ഷംകോടി കവിയുന്നത്.

കേന്ദ്ര ജിഎസ്ടിയിനത്തിൽ 23,978 കോടിയും സ്‌റ്റേറ്റ് ജിഎസ്ടിയിനത്തിൽ 31,127 കോടിയും സംയോജിത ജിഎസ്ടിയായി 66,815 കോടി രൂപയുമാണ് നവംബറിൽ ലഭിച്ചത്. കഴിഞ്ഞ നവംബറിലെ വരുമാനത്തെ അപേക്ഷിച്ച് 25ശതമാനം വർധനവാണ് ഇത്തവണയുണ്ടായത്. 2019-20നെ അപേക്ഷിച്ച് 27ശതമാനവും.

നവംബറിൽ ഇറക്കുമതിയിൽനിന്നുള്ള വരുമാനം 43ശതമാനം കൂടുതലാണ്. ആഭ്യന്തര ഇടപാടുകളിൽനിന്നുള്ള വരുമാനത്തിലാകട്ടെ വർധന 20ശതമാനവുമാണ്.

ജിഎസ്ടി നടപ്പാക്കിയശേഷം ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക് ഷനാണ് നവംബറിലേത്. സമ്പദ് വ്യവസ്ഥയുടെ തരിച്ചുവരവിന്റെ ശക്തമായ തെളിവാണ് ജിഎസ്ടി വരുമാനത്തിലെ വർധനവെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെയും നയങ്ങളുടെയും ഭരണപരമായ നടപടികളുടെയും ഫലമാണ് ജിഎസ്ടി വരുമാനത്തിൽ വർധനവുണ്ടായതെന്നും മന്ത്രാലയം പറയുന്നു.

ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 17,000 കോടി അനുവദിക്കുകയുംചെയ്തു.

GST collection hits the second-highest level of Rs 1.3 lakh crore in November.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vehicle
Premium

3 min

കുതിക്കാന്‍ വാഹന മേഖല: ശ്രദ്ധേയമാകുന്ന ഓഹരികള്‍ ഏതൊക്കെ ?

Aug 24, 2023


Swiss bank Credit Suisse

1 min

ക്രെഡിറ്റ് സ്വിസ് പ്രതിസന്ധി: ഇന്ത്യയെ ബാധിക്കുമോ? 

Mar 16, 2023


Economy

2 min

എന്തുകൊണ്ട് അടിക്കടിയുള്ള നിരക്ക് വര്‍ധന: വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ആര്‍ബിഐയ്ക്കാകുമോ? 

Aug 5, 2022

Most Commented