ന്യൂഡൽഹി: ചരക്ക് സേവന നികുതിയിൽ നിലവിലുള്ള സ്ലാബുകളുടെ എണ്ണംകുറച്ചേക്കും. 12ശതമാനം, 18ശതമാനം നികുതികൾ ഒരൊറ്റ സ്ലാബിൽ ലയിപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. 

അഞ്ചാംധനകാര്യ കമ്മീഷന്റെയും ചില സംസ്ഥാനങ്ങളുടെയും ആവശ്യംപരിഗണിച്ചാണിത്. മാർച്ചിൽചേരുന്ന ജിഎസ്ടി കൗൺസിലിന്റെ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. 

നിലവിൽ 5ശതമാനം, 12ശതമാനം, 18ശതമാനം, 28ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളാണ് ജിഎസ്ടിയിൽ ഉള്ളത്. ഇതുകൂടാതെ വിവിധ സെസുകളും ഈടാക്കുന്നുണ്ട്. 

സ്ലാബുകളുടെ എണ്ണംകുറയ്ക്കുന്നതിന്റെഭാഗമായി 12ശതമാനത്തിനും 18ശതമാനത്തിനും ഇടയ്ക്കുള്ള നിരക്കായിരിക്കും നശ്ചിയിക്കുക. അതോടെ നിലവിൽ 12ശതമാനം സ്ലാബിലുള്ള ചരക്കുകളുടെ നികുതിയിൽ വർധനവുണ്ടാകും. അതേസമയം 18ശതമാനം നികുതിയീടാക്കുന്ന ഉത്പന്നങ്ങളുടെ നിരക്കിൽ കുറവുണ്ടാകുകയുംചെയ്യും. 

നെയ്യ്, വെണ്ണ, ചീസ്, കണ്ണട തുടങ്ങിയവയുടെ വിലവർധിച്ചേക്കും. സോപ്പ്, അടുക്കള ഉപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ വിലകുറയുകയുംചെയ്യും. എന്നാൽ ഇനംതിരിച്ചുള്ള നികുതിനിരക്ക് സംബന്ധിച്ച് അന്തിമതീരുമാനം പ്രത്യേക സമതിയുടെ അനുമതിയോടെമാത്രമെ ഉണ്ടാകൂ.

Govt backs merger of 2 tax slabs in GST