റിസര്‍വ്‌ ബാങ്കിന്റെ വായ്പാനയ അവലോകന സമിതിയില്‍ മൂന്ന് പുതിയ സ്വതന്ത്രാംഗങ്ങളെക്കൂടി നിയമിച്ചു. സാമ്പത്തിക വിദഗ്ധരായ ശശാങ്ക് ഭൈഡെ, അഷിമ ഗോയല്‍, ജയന്ത് ആര്‍ വര്‍മ എന്നിവരാണ് പുതിയ അംഗങ്ങള്‍. 

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിലെ മുതിര്‍ന്ന ഉപദേഷ്ടാവാണ് ശശാങ്ക് ഭൈഡെ. മുംബൈയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് റിസര്‍ച്ചിലെ പ്രൊഫസറാണ് ഗോയല്‍. ജയന്ത് വര്‍മയാകട്ടെ അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റിലെ പ്രൊഫസറുമാണ്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മന്ത്രിസഭയിലെ നിയമന സമിതി ഇവരുടെ നിയമനം അംഗീകരിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ അധ്യക്ഷനായ സമിതിയിലെ പുതിയ അംഗങ്ങളുടെ കാലാവധി നാലുവര്‍ഷമോ അല്ലെങ്കില്‍ മറ്റൊരു ഉത്തരവുണ്ടാകുന്നതിവരെയോആണ്. 

ആറംഗ സമിതിയിലെ സ്വതന്ത്ര അംഗങ്ങളുടെ കാലാവധി കഴിഞ്ഞതിനാല്‍ സെപ്റ്റംബര്‍ 29ന് ചേരേണ്ടിയിരുന്ന വായ്പാനയ അവലോകനയോഗം മാറ്റിവെച്ചിരുന്നു. പുതുക്കിയ തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. 

Govt appoints new MPC members