കോവിഡിനെ അതിജീവിച്ച് മുന്നേറ്റം: 20.1ശതമാനം വളർച്ച രേഖപ്പെടുത്തി രാജ്യം


Money Desk

നിർമാണ മേഖലയിലാണ് കൂടുതൽ കുതിപ്പുണ്ടായത്. 68.3ശതമാനം. വ്യവസായ ഉത്പാദനം(49.6%), ഖനനം(18.6%) തുടങ്ങിയവയാണ് കുതിപ്പിൽ മുന്നിൽ. വാണിജ്യം, ഹോട്ടൽ വ്യവസായം, റിയൽ എസ്‌റ്റേറ്റ് എന്നീ മേഖലകളിലും മുന്നേറ്റമുണ്ടെന്നാണ് വിലയിരുത്തൽ.

Photo: Gettyimages

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ മികച്ച വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ ഇതേകാലയളവിൽനിന്ന് 20.1ശതമാമാണ് വളർച്ച.

വ്യാവസായിക ഉത്പാദനം, നിർമാണം, കാർഷികം തുടങ്ങിയ മേഖലകളിലെ മുന്നേറ്റമാണ് രാജ്യത്തെ സമ്പദ്ഘടനയെ വളർച്ചയുടെ പാതയിലേക്ക് നയിച്ചത്.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്(എൻഎസ്ഒ) പുറത്തുവിട്ട കണക്കുപ്രകാരം 2021-22 സാമ്പത്തിക വർഷത്തെ ജൂണിലവസാനിച്ച പാദത്തിൽ 20.1 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തിലെ ഇതേപാദത്തിൽ 24.4ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.

നിർമാണ മേഖലയിലാണ് കൂടുതൽ കുതിപ്പുണ്ടായത്. 68.3ശതമാനം. വ്യവസായ ഉത്പാദനം(49.6%), ഖനനം(18.6%) തുടങ്ങിയവയാണ് കുതിപ്പിൽ മുന്നിൽ. വാണിജ്യം, ഹോട്ടൽ വ്യവസായം, റിയൽ എസ്‌റ്റേറ്റ് എന്നീ മേഖലകളിലും മുന്നേറ്റമുണ്ടെന്നാണ് വിലയിരുത്തൽ.

അതേസമയം, കോവിഡിന് മുമ്പുള്ള കാലയളവിലേക്ക് തിരിച്ചെത്തിയിട്ടുമില്ല. 2019 ഏപ്രിൽ-ജൂൺ കാലയളവിൽ 35.7ശതമാനമായിരുന്നു വളർച്ച. മുൻവർഷം വൻ ഇടിവുണ്ടായതിനാലാണ് ഇത്തവണത്തെ വളർച്ചയിൽ മുന്നേറ്റംതോന്നിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented