രാജ്യത്തെ റേറ്റിങ് ഫിച്ച് വീണ്ടും പരിഷ്‌കരിച്ചു. സ്ഥിരതയുള്ളതില്‍നിന്ന് നെഗറ്റീവിലേയ്ക്കാണ് റേറ്റിങ് പരിഷ്‌കരിച്ചത്.

രാജ്യത്തിന്റെ വളര്‍ച്ചയും കടബാധ്യതയും വിലയിരുത്തിയാണ് ഫിച്ച് റേറ്റിങ് ബിബിബി നെഗറ്റീവാക്കിയത്. 

കോവിഡ് വ്യാപനം രാജ്യത്തെ വളര്‍ച്ചയെ കാര്യമായി ബാധിക്കും. അതോടൊപ്പം പൊതുകടം ഉയരുകയും ചെയ്യുമെന്നുമാണ് ഫിച്ചിന്റെ അനുമാനം. 

നടപ്പ് സാമ്പത്തികവര്‍ഷം സമ്പദ് വ്യവസ്ഥയില്‍ അഞ്ചുശതമാനം ഇടിവുണ്ടാകും. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിതരണംചെയ്താല്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ നേട്ടമുണ്ടാക്കാനാകുമെന്നും 2022 വര്‍ഷത്തില്‍ രാജ്യം 9.5ശതമാനം വളര്‍ച്ചനേടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Fitch Ratings revises India's outlook to negative from stable