റഷ്യന്‍ സമ്പദ്ഘടനക്ക് തിരിച്ചടി: റേറ്റിങ് താഴ്ത്തി ആഗോള ഏജന്‍സികള്‍


Money Desk

എമേര്‍ജിങ് മാര്‍ക്കറ്റ് ഇന്‍ഡക്‌സില്‍നിന്നും റഷ്യ പുറത്തായി.

പുതിനെതിരെയുള്ള പ്രതിഷേധത്തിൽ നിന്ന് |ഫോട്ടോ:AFP

യുക്രൈന്‍ അധിനിവേശത്തെതുടര്‍ന്ന് ഏര്‍പ്പെടുത്തി വിവിധ ഉപരോധങ്ങള്‍ റഷ്യയ്ക്ക് തിരിച്ചടിയാകുന്നു. റേറ്റിങ് ഏജന്‍സികളായ ഫീച്ച്, മൂഡീസ് എന്നിവ റഷ്യയുടെ റേറ്റിങ് 'വിലകുറഞ്ഞ' നിലവാരത്തിലേയ്ക്ക് താഴ്ത്തി.

വികസ്വര വിപണികളുടെ സൂചികയായ എം.എസ്.സി.ഐയും ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സബ്‌സിഡിയറിയായ എഫ്.ടി.എസ്.ഇ റസ്സലും അവരുടെ സൂചികളില്‍നിന്ന് റഷ്യന്‍ വിപണിയെ ഒഴിവാക്കി. മാര്‍ച്ച് ഏഴുമുതലാണ് തീരുമാനം ബാധകമാകുക.

ഏമേര്‍ജിങ് വിപണികളില്‍നിന്ന് 'ഒറ്റപ്പെട്ട വിപണി' നിലവാരത്തിലേയ്ക്കാണ് റഷ്യയെ താഴ്ത്തിയത്. നിക്ഷേപയോഗ്യമല്ലാത്തത്-എന്നാണ് എം.എസ്.സി.ഐയിലെ ഉന്നത ഉദ്യോഗസ്ഥന്‍ റഷ്യന്‍ വിപണിയെ വിശേഷിപ്പിച്ചത്.

ആഗോള റേറ്റിങ് ഏജന്‍സിയായ ഫിച്ച് റഷ്യയെ 'ബിബിബി' യില്‍നിന്ന് 'ബി'ആയാണ് തരംതാഴ്ത്തിയത്. വളര്‍ച്ചാ അനുമാനം 'നെഗറ്റീവ്' ആക്കുകയുംചെയ്തു. ദക്ഷിണ കൊറിയ മാത്രമാണ് 1997ല്‍ ഇത്തരത്തില്‍ വലിയ തരംതാഴ്ത്തല്‍ നേരിട്ടതെന്ന് സാമ്പത്തികലോകം വിലയിരുത്തുന്നു.

Also Read

പാഠം 163|1000% നേട്ടമോ?  നിക്ഷേപത്തില്‍നിന്ന് ലഭിച്ച ആദായം(CAGR,XIRR)എങ്ങനെ കണക്കാക്കാം

നിക്ഷേപിച്ചാൽമാത്രംപോര അതിൽനിന്നുള്ള ആദായക്കണക്കിനെക്കുറിച്ചും ..

യുക്രൈനിലെ സൈനിക അധിനിവേശത്തെതുടര്‍ന്ന് റഷ്യക്കുമേലുണ്ടായ അന്താരാഷ്ട്ര ഉപരോധങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെ ബാധിച്ചത്.

Content Highlights: Fitch, Moody's slash Russia's sovereign rating to junk

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented