Representational Image | Photo: PTI
മുംബൈ: ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനത്തില്‍ 12ശതമാനം വര്‍ധന. 1.49 ലക്ഷം കോടി രൂപയാണ് ഈയിനത്തില്‍ സമാഹരിച്ചത്. ജിഎസ്ടി നടപ്പാക്കിയതിനുശേഷം സെസ് ആയി ഏറ്റവും ഉയര്‍ന്ന തുകയാണ് ഫെബ്രുവരിയില്‍ ലഭിച്ചത്. 11,931 കോടി രൂപ.
ജനുവരിയിലെ വരുമാനം 1.57 ലക്ഷം കോടി രൂപയായിരുന്നു. 2022 ഏപ്രിലില്‍ ആണ് എക്കാലത്തെയും ഉയര്‍ന്ന വരുമാനമായ 1.68 ലക്ഷം കോടി രൂപ ലഭിച്ചത്. 2022 ഫെബ്രുവരിയിലാകട്ടെ 1.33 ലക്ഷം കോടിയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിലെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 12ശതമാനമാണ് വര്‍ധന. ഫെബ്രുവരിയില്‍ 28 ദിവസംമാത്രമുള്ളതിനാല്‍ താരതമ്യേന കുറഞ്ഞ വരുമാനമാണ് ലഭിക്കാറുള്ളതെന്ന് ധനമന്ത്രാലയം പറയുന്നു.
ഫെബ്രുവരിയില്‍ 1,49,577 കോടി രൂപയാണ് മൊത്തം സമാഹരിച്ചത്. കേന്ദ്ര ജിഎസ്ടിയിനത്തില്‍ 27,662 കോടി രൂപയും സ്റ്റേറ്റ് ജിഎസ്ടിയിനത്തില്‍ 34,915 കോടിയും സംയോജിത ജിഎസ്ടിയിനത്തില്‍ 75,069 കോടി രൂപയുമാണ് സമാഹരിച്ചത്.
Content Highlights: February GST collections rise 12% to Rs 1.49 trillion
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..