ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. കാര്‍ഷിക നിയമങ്ങളെ പ്രകീര്‍ത്തിച്ചാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിന് തുടക്കമിട്ടത്.
റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷത്തെ അദ്ദേഹം അപലപിക്കുകയുംചെയ്തു. കര്‍ഷകരെ തറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തിനിടയിലും ആഗോള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ രാജ്യത്തിനായി. മഹാമാരിയുടെ തിരിച്ചടിയില്‍നിന്ന് സമ്പദ്ഘടന ഉയര്‍ത്തഴെുന്നേല്‍ക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
കര്‍ഷകരുടെ ജീവിതംമെച്ചപ്പെടുത്തുകയെന്നതാണ് നിയമപരിഷ്‌കരണത്തിന്റെ ലക്ഷ്യം. വിളകള്‍ക്ക് ന്യായവില ഉറപ്പാക്കും. ചെറുകിട കര്‍ഷകരുടെ ക്ഷേമത്തിന് മുന്‍ഗണനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
1,13,000 കോടി രൂപ പിഎം കിസാന്‍ സമ്മാന്‍ പദ്ധതിവഴി കര്‍ഷകര്‍ക്ക് താങ്ങായി അവരുടെ അക്കൗണ്ടുകളിലേയ്ക്ക് നല്‍കി. കോവിഡും കാലാവസ്ഥ വ്യതിയാനങ്ങളുമാണ് രാജ്യം ഈയിടെ നേരിട്ടത്. അതിനെ വിവിധ സാമ്പത്തികപാക്കേജുകളിലൂടെ വിദഗ്ധമായിനേരിടാനയെന്നും അ്‌ദേഹം കൂട്ടിച്ചേര്‍ത്തു.
It is a matter of pride that India is running the biggest vaccination program in the world. Both vaccines of this program are made in India. In this crisis India shouldered its responsibility towards mankind & provided lakhs of doses of vaccines to several nations: President pic.twitter.com/vFMDKAlKUH
— ANI (@ANI) January 29, 2021
രാജ്യത്തെ നിര്‍മാണമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പിഎല്‍ഐ സ്‌കീം ഇതാദ്യമായി നടപ്പാക്കി. 1.5 ലക്ഷംകോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. 10 മേഖലകള്‍ക്ക് അതിന്റെ ഗുണം ലഭിക്കും-രാഷ്ട്രപതി പറഞ്ഞു.
ഡിസംബറിലെ കണക്കുപ്രകാരം നാലുലക്ഷം കോടിയിലധികം രൂപയുടെ ഇടപാടുകള്‍ നടന്നത് ഡിജിറ്റല്‍ സംവിധാനംവഴിയാണ്. 200ലധികം ബാങ്കുകളെ യുപിഐ സംവിധാനവുമായി ഇതനകം ബന്ധിപ്പിക്കാനായി.
കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കം 17 പ്രതിപക്ഷ കക്ഷികള്‍ സഭബഹിഷ്‌കരിക്കുകയാണ്.
ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുക. അതിനുമുമ്പായി വെള്ളിയാഴ്ച സാമ്പത്തിക സര്‍വെ സഭയുടെമേശപ്പുറത്ത് വെയ്ക്കും.