വളര്‍ച്ച അനുകൂലം: വിലക്കയറ്റവും ഒമിക്രോണും സമ്പദ്ഘടനയ്ക്ക് ഭീഷണി |Analysis


ദീപ്തി മാത്യു

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സാവധാനം വളർച്ചാ പാതയിലേക്കു കുതിക്കുകയാണ്. എങ്കിലും ഈകുതിപ്പിന്റെ വേഗംകുറയ്ക്കാവുന്ന ചില ഘടകങ്ങൾ കാണാതിരുന്നുകൂട.

Photo: Gettyimages

ന്ത്യൻ സമ്പദ്‌വ്യവസ്ഥ 2022 സാമ്പത്തികവർഷം രണ്ടാംപാദ വളർച്ചാ നിരക്ക് 8.4 ശതമാനമെന്ന ആകർഷകമായ നിരക്ക് രേഖപ്പെടുത്തിയിരിക്കയാണ്. സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും സജീവമായതും കുത്തിവെപ്പ് വ്യാപകമായതും വീണ്ടെടുപ്പിനെ സഹായിച്ചു. വ്യത്യസ്ത സൂചികകളും വിരൽചൂണ്ടുന്നത് സമ്പദ്‌വ്യവസ്ഥ കോവിഡിനുമുമ്പുള്ള നിലവാരത്തിലേക്കുമടങ്ങുന്നു എന്ന വസ്തുതയിലേക്കാണ്.

കുതിപ്പിന്റെ പാതയില്‍
ജിഡിപിയുടെ 50 ശതമാനത്തിനു മുകളിൽവരുന്ന ഉപഭോഗ ഡിമാന്റാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി പരിഗണിക്കപ്പെടുന്നത്. സ്വകാര്യ അന്തിമ ഉപഭോഗ ചിലവു(പിഎഫ്സിഇ)കണക്കുകൾ പ്രകാരം 2022 സാമ്പത്തികവർഷം രണ്ടാംപാദത്തിൽ മുൻവർഷത്തെയപേക്ഷിച്ച് 8.64 ശതമാനം വളർച്ചാനിരക്കു രേഖപ്പെടുത്തി. 2021 സാമ്പത്തികവർഷം രണ്ടാം പാദത്തിൽ ഇത് 11 ശതമാനം സങ്കോചിച്ചിരുന്നു. മുൻപാദത്തിലെ 15 ശതമാനം കുറവിനെയപേക്ഷിച്ച് 2022 സാമ്പത്തികവർഷം രണ്ടാം പാദത്തിൽ 11.4 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.ഇതേ കാലയളവിൽ ചരക്കുകളുടേയും സേവനങ്ങളുടേയും ഇറക്കുമതിയിൽ 40 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയിട്ടുള്ളത്. മുകളിൽപറഞ്ഞ രണ്ടുസൂചകങ്ങളും വിരൽചൂണ്ടുന്നത് സമ്പദ് വ്യവസ്ഥയിൽ അഭ്യന്തര ഡിമാന്റ് വളർന്നുകൊണ്ടിരിക്കുന്നു എന്നവസ്തുതയിലേക്കാണ്. അനുകൂലമായ അടിസ്ഥാനഫലങ്ങളും ഈ കുതിപ്പിന് ആക്കം കൂട്ടിയിട്ടുണ്ട്. അതുപോലെ, നിക്ഷേപ ഡിമാന്റ്, മൊത്ത സ്ഥിരആസ്തി നിർണയ (ജിഎഫ്സിഎഫ്) കണക്കുകളനുസരിച്ച് 2022 സാമ്പത്തികവർഷം രണ്ടാം പാദത്തിൽ 11.1 ശതമാനം എന്നതോതിൽ രണ്ടക്ക വളർച്ചാനിരക്കും രേഖപ്പെടുത്തുകയുണ്ടായി.

ഉത്പാദന, കാര്‍ഷിക മേഖലകളിലും മുന്നേറ്റം
മഹാമാരിയുടെ വരവിനു മുമ്പുതന്നെ സമ്പദ്‌വ്യവസ്ഥയിൽ നിക്ഷേപ ഡിമാന്റ് കുറവായിരുന്നു. നിക്ഷേപരംഗത്തെ വളർച്ചാനിരക്കു നിലനിർത്തുന്നതിന് ഉപഭോഗ ഡിമാന്റിന്റെ ശക്തമായ തിരിച്ചുവരവ് അനിവാര്യമാണ്. സർക്കാരിന്റെ അന്തിമ ഉപഭോഗ ചിലവുകളുടെ (ജിഎഫ്സിഇ)കണക്കുകളിൽ 8.7 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയിട്ടുള്ളത്. അനുകൂലമായ അടിസ്ഥാന ഫലങ്ങളുടെ പിന്തുണയാണ് പ്രധാനമായും ഈവളർച്ചക്കു കാരണം. 2021 സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ജിഎഫ്സിഇ 23.5 ശതമാനം സങ്കോചം രേഖപ്പെടുത്തിയിരുന്നു.

2022 സാമ്പത്തികവർഷം രണ്ടാംപാദത്തിൽ ചേർക്കപ്പെട്ട മൊത്തമൂല്യ (ജിവിഎ) കണക്കുകളിലും 8.5 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മുൻവർഷത്തെയപേക്ഷിച്ച് ഇതേകാലയളവിൽ കാർഷികരംഗവും 4.49 ശതമാനം വളർച്ചപ്രകടിപ്പിച്ചു. മുൻപാദത്തിലെ 4.52 ശതമാനത്തേക്കാൾ നേരിയകുറവുണ്ട്. ഉൽപന്ന നിർമ്മാണ മേഖലയിലെ വളർച്ച 2022 സാമ്പത്തിക വർഷം രണ്ടാംപാദത്തിൽ മുൻവർഷം ഇതേകാലയളവിലെ 1.5 ശതമാനത്തെയപേക്ഷിച്ച് 5.5 ശതമാനം വളർച്ചരേഖപ്പെടുത്തി. അടിസ്ഥാന ഫലങ്ങൾ അനുകൂലമെങ്കിലും ഈരംഗത്തെ പ്രകടനം ആകർഷകം തന്നെയായിരുന്നു. കോവിഡിനുമുമ്പുള്ള 2020 സാമ്പത്തിക വർഷം രണ്ടാംപാദത്തിൽ ഈ മേഖല 3 ശതമാനം സങ്കോചിക്കുകയുണ്ടായി.

വിലക്കയറ്റ ഭീഷണി
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സാവധാനം വളർച്ചാ പാതയിലേക്കു കുതിക്കുകയാണ്. എങ്കിലും ഈകുതിപ്പിന്റെ വേഗംകുറയ്ക്കാവുന്ന ചില ഘടകങ്ങൾ കാണാതിരുന്നുകൂട. ഒന്നാമതായി വർധിക്കുന്ന വിലക്കയറ്റ നിരക്കിന് ഈ വളർച്ചാ മാർഗത്തിൽ തടസംസൃഷ്ടിക്കാൻ കഴിയും. പെട്രോൾ, ഡീസൽ വിലകളുടെ എക്സൈസ് നികുതി അൽപം കുറച്ചത് ഗുണകരമെങ്കിലും വിലക്കയറ്റ ഭീഷണി ഇനിയും അകന്നിട്ടില്ല. വളരുന്ന വില നിരക്കുകൾ ഉണ്ടാക്കുന്ന സമ്മർദ്ദം പണനയം കർശനമാക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിച്ചേക്കും. ആഗോളവും അഭ്യന്തരവുമായ ഘടകങ്ങൾ വിലകൾ വർധിക്കാനിടയാക്കുന്നുണ്ട്.

രണ്ടാമതായി, കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയും സാമ്പത്തിക വീണ്ടെടുപ്പിന്റെ കാര്യത്തിൽ അതുസൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങളും ഇനിയും വ്യക്തമല്ല. വളർച്ചയുടെ പാതയിൽ നിലനിൽക്കാൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇനിയും പിന്തുണ ആവശ്യമുണ്ട്. അവ പിൻവലിക്കുന്ന കാര്യം ആലോചിക്കാറായിട്ടില്ല.

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക വിദഗ്ധയാണ് ലേഖിക)


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented