രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം പ്രതീക്ഷിച്ചതിലും കുത്തനെ ഇടിഞ്ഞത് സമ്പദ്ഘടനയുടെ പെട്ടെന്നുള്ള തിരിച്ചുവരവിന് തരിച്ചടിയാകും.
ലോകത്തെതന്നെ ഏറ്റവുംവലിയ അച്ചിടില്‍ മാര്‍ച്ച് മുതല്‍ നടപ്പാക്കിയതാണ് ലോകത്തിലെതന്നെ അതവേഗംവളരുന്ന സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ചത്.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ജിഡിപിയില്‍ 23.9ശതമാനമാണ് ഇടിവുണ്ടായത്. ജിഡിപിയില്‍ 18.3ശതമാനം ഇടിവുണ്ടാകുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അതിനെപ്പോലും മറികടന്നുകൊണ്ടാണ് നാലിലൊന്ന് ഇടിവിലേയ്ക്ക് നീങ്ങിയത്.
ഉപഭോക്താക്കളുടെ ചെലവിടല്‍ശേഷിയില്‍ കുത്തനെ കുറവുണ്ടായി. സ്വകാര്യ നിക്ഷേപം, കയറ്റുമതി എന്നീമേഖലയിലും കനത്ത തിരിച്ചടിയുണ്ടായി.
പരിമിതമായ സാമ്പത്തിക സാഹചര്യങ്ങളും കൂടുതല്‍ ശക്തമായി സാമ്പത്തികവളര്‍ച്ചയെ ഉത്തജേപ്പിക്കേണ്ട ആവശ്യകതയും കണക്കിലെടുക്കുമ്പോള്‍ തളര്‍ച്ച 2022 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിവരെ പ്രതിഫലിക്കാനാണ് സാധ്യതയെന്നാണ് വിലിയിരുത്തല്‍.
സമ്പദ് വ്യവസ്ഥയുടെ പ്രധാന ചാലകശക്തിയായ ഉപഭോക്തൃ ചെലവിടല്‍ശേഷിയില്‍ 31.2ശതമാനമാണ് ഇടിവുണ്ടായത്. മൂന്‍പാദത്തില്‍ ഈ ഇടിവ് 2.6ശതമാനംമാത്രമായിരുന്നു. മൂലധന നിക്ഷേപത്തിലാകട്ടെ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 47.9ശതമാനമാണ് കുറവുണ്ടായത്. മുന്‍പാദത്തില്‍ മൂലധന നിക്ഷേപത്തില്‍ 2.1ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്.
ഗതാഗതം, വിദ്യാഭ്യാസം, റസ്‌റ്റോറന്റ് മേഖലയില്‍ നിയന്ത്രണം ഇപ്പോഴും തുടരുകയുമാണ്. നിര്‍മാണം, സേവനം, റീട്ടെയില്‍ മേഖലയില്‍ ലക്ഷക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.
അതേസമയം, കുത്തനെയുള്ള തിരിച്ചുവരവിന് രാജ്യത്തെ സമ്പദ്ഘടന സജ്ജമായിട്ടുണ്ടെന്നാണ് ധനമന്ത്രാലയത്തിലെ ചീഫ് ഇക്കണോമിസ്റ്റായ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം പറയുന്നത്.
റെയില്‍ വഴിയുള്ള ചരക്ക് നീക്കം, വൈദ്യുതി ഉപയോഗം, നികുതിപിരിവ് തുടങ്ങിയവയില്‍ വരുംപാദങ്ങളില്‍ കാര്യമായ വര്‍ധന പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മറ്റ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ മറിച്ചാണ്. 1947ല്‍ രാജ്യം ബ്രട്ടീഷ് കൊളോണിയില്‍ ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടിയശേഷമുള്ള ഏറ്റവും മോശം സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും ദശലക്ഷക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിവിടാന്‍ സാധ്യതയുണ്ടെന്നുമാണ് ഇവരുടെ വിലയിരുത്തല്‍.
വളര്‍ച്ചയ്ക്ക് വേഗംകൂട്ടാന്‍ റിസര്‍വ് ബാങ്ക് റിപ്പോനിരക്കില്‍ ഫെബ്രുവരിക്കുശേഷം 1.15ശതമാനം കുറവുവരുത്തി. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കുമൂലം നിരക്കുകുറയ്ക്കല്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി മെയില്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഉപഭോക്തൃ ആവശ്യതകയും ഉത്പാദനക്ഷമതയും ഇനിയും വീണ്ടെടുക്കാനായിട്ടില്ല.
അതിനിടെ, ലോകത്താകമാനം കോവിഡ് നിയന്ത്രണം ഫലപ്രാപ്തിയിലെത്തുമ്പോള്‍ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുകൊണ്ടിരിക്കുകയാണ്. 36 ലക്ഷത്തിലേറെപ്പേര്‍ ഇതിനകം രോഗബാധിതരായി. മരണസംഖ്യ 64,400ലേറെയായി വര്‍ധിക്കുകയും ചെയ്തു.
Depression in the economy is at an all-time high: it may take a long time to recover
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..