രൂപ ദുര്‍ബലമായിട്ടില്ല, ഡോളറാണ് ശക്തിപ്പെട്ടത്: ധനമന്ത്രിയുടെ നിരീക്ഷണം ശരിയോ? 


ഡോ.ആന്റണി

കര്‍ശന പണനയം സ്വീകരിക്കുന്നതില്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളേക്കാള്‍ എത്രയോ മുന്നിലായിരുന്നു വികസിത രാജ്യങ്ങള്‍. അതുകൊണ്ടുതന്നെയാണ് അവര്‍ക്ക് കൂടുതല്‍ സമ്മര്‍ദം നേരിടേണ്ടിവന്നത്.

Photo: Gettyimages

രാജ്യത്തെ കറന്‍സി ദുര്‍ബലമായിട്ടില്ലെന്നും യഥാര്‍ഥത്തില്‍ ഡോളര്‍ ശക്തിപ്പെടുകയാണുണ്ടായതെന്നും ധമനന്ത്രി നിര്‍മല സീതരാമന്‍. രൂപയുടെ മൂല്യം ദിനംപ്രതിയെന്നോണം ഇടിയുന്നത് മുന്നില്‍ കാണുന്നവര്‍ മന്ത്രിയുടെ പരാമര്‍ശം വിവാദമാക്കിയത് സ്വാഭാവികം.

മറ്റ് വികസ്വര വിപണികളിലെ കറന്‍സികളുമായി താരതമ്യംചെയ്യുമ്പോള്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ രൂപ കാഴ്ചവെച്ചതെന്ന് വാഷിങ്ടണ്‍ ഡിസിയില്‍ മാധ്യമങ്ങളോട് മന്ത്രി പ്രതികരിക്കുകയും ചെയ്തു. ചാഞ്ചാട്ടം തടയാന്‍ റിസര്‍വ് ബാങ്ക് കര്‍ശന നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും രൂപ അതിന്റേതായ നിലവാരം കണ്ടെത്തെന്നുമെന്നുമാണ് അവര്‍ പ്രതികരിച്ചത്. പ്രതിപക്ഷവും സോഷ്യല്‍ മീഡിയയും മന്ത്രിയുടെ അവകാശ വാദത്തെ വിമര്‍ശിക്കുകയുംചെയ്തു.ഡോളര്‍ കരുത്തുനേടുന്നു
യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ തുടര്‍ച്ചയായി നിരക്ക് കൂട്ടിയതോടെ ഡോളര്‍ സൂചിക 20 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയെന്നത് വാസ്തവം. 112.80 നിലവാരത്തിലാണ് ഡോളര്‍ സൂചികയിപ്പോള്‍. അതായത് ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്രകടനം നടത്തുന്നു. ഡോളര്‍ ശക്തമാകുമ്പോള്‍ മറ്റ് കറന്‍സികളെ അത് ബാധിക്കുമെന്നത് സ്വാഭാവികം.

എക്കാലത്തും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ കറന്‍സികളുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നതിനായി രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ ഡോളര്‍ ശേഖരം എടുത്തുപയോഗിക്കും. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ കരുതല്‍ ശേഖരത്തില്‍നിന്ന് 100 ബില്യണ്‍ ഡോളറാണ് ആര്‍ബിഐ ചെലവഴിച്ചത്.

മാന്ദ്യം മറികടക്കാന്‍
40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തില്‍നിന്ന് കരകയറാന്‍ യുഎസിന് മറ്റ് കുറുക്കുവഴികളൊന്നുമില്ല. അടിക്കടി നിരക്കുയര്‍ത്തി അതിന് അവര്‍ ശ്രമിക്കുകയുംചെയ്തു. തത്ഫലമായി യുഎസിലെ ട്രഷറി ആദായം ഉയര്‍ന്നു. വിദേശ നിക്ഷേപകര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളിലെ മൂലധന വിപണിയില്‍നിന്ന് നിക്ഷേപം പിന്‍വലിച്ച് സ്വന്തം നാട്ടിലെ സര്‍ക്കാര്‍ ബോണ്ടുകളില്‍നിക്ഷേപിക്കാന്‍ തുടങ്ങി. സ്വാഭാവികമായും ഇന്ത്യയില്‍നിന്നും വിദേശ നിക്ഷേപം പുറത്തേയ്‌ക്കൊഴുകി. രൂപയുടെ മൂല്യത്തെ അത് ബാധിക്കുകയുംചെയ്തു.

യുഎസ് സമ്പദ് വ്യവസ്ഥ കാര്യമായ പരിക്കുകളില്ലാതെ കരുത്താര്‍ജിക്കുന്നതാണ് പിന്നീട് കണ്ടത്. തൊഴില്‍ ഡാറ്റ ഉള്‍പ്പടെയുള്ളവയില്‍ അനുകൂല പ്രതികരണമുണ്ടായി. വീണ്ടുംവീണ്ടും നിരക്ക് ഉയര്‍ത്താന്‍ ഫെഡ് റിസര്‍വിന് അത് ആത്മവിശ്വാസംനല്‍കി. ഇതോടെ പ്രമുഖ കറന്‍സികളോട് താരതമ്യംചെയ്യുമ്പോള്‍ യുഎസ് ഡോളറിനെ അടുത്തെങ്ങുമില്ലാത്ത ഉയരത്തിലെത്താന്‍ സഹായിച്ചു. 2000ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് യുഎസ് ഡോളര്‍ ഇപ്പോള്‍. ഈ വര്‍ഷം തുടക്കം മുതലുള്ള കണക്കെടുത്താല്‍ ജപ്പാന്റെ യെനിനെതിരെ 22ശതമാനവും യൂറോയ്‌ക്കെതിരെ 13ശതമാനവും വികസ്വര വിപണികളിലെ കറന്‍സികള്‍ക്കെതിരെ ആറു ശതമാനവും ഉയര്‍ന്നതായി കാണാം.

ആഗോള വ്യാപാര-ധനകാര്യ മേഖലകളില്‍ ആധിപത്യമുള്ള ഡോളറിന്റെ മുന്നേറ്റം മിക്കവാറും എല്ലാ രാജ്യങ്ങളിലെയും കറന്‍സികളെ ബാധിക്കുക സ്വാഭാവികം. കാലാകാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ഇപ്പോഴതിന് വേഗംകൂടിയെന്നേയുള്ളൂ. ഡോളര്‍ ശക്തിപ്പെടുന്നത് മറ്റ് രാജ്യങ്ങളിലെല്ലാം സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതിന് സംശയമില്ല. ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍, റഷ്യ-യുക്രൈന്‍ യുദ്ധം എന്നിവയ്ക്കിടയില്‍ ഡോളറിന്റെ മുന്നേറ്റത്തിന് അവസാനമായിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യയെപ്പോലെ വളര്‍ന്നുവരുന്ന വിപണികള്‍ക്ക് ഇതത്ര നല്ലതല്ല.

രൂപ ദുര്‍ബലം?
ആര്‍ബിഐ കിണഞ്ഞു പരിശ്രമിച്ചിട്ടും രൂപയുടെ മൂല്യം നിര്‍ണായക നിലവാരമയ 80 പിന്നിടുകയും റെക്കോഡ് താഴ്ചയിലേയ്ക്ക് പതിക്കുകയുംചെയ്തു. തിങ്കളാഴ്ച രാവിലെ 82.38 നിലവാരത്തിലാണ് വ്യാപാരം നടന്നത്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഈ വര്‍ഷം എട്ടുശതമാനമാണ് ഇടിവുണ്ടായത്.

ബ്ലൂംബര്‍ഗിന്റെ വിലയിരുത്തല്‍ പ്രകാരം സെപ്റ്റംബറില്‍ അവസാനിച്ച മൂന്നു മാസത്തില്‍ ഏഷ്യയിലെ വളര്‍ന്നുവരുന്ന രാജ്യങ്ങളിലെ കറന്‍സികളില്‍ ഇന്തോനേഷ്യന്‍ റുപ്യയും ഇന്ത്യന്‍ രൂപയുമാണ് താരതമ്യേന മികച്ച പ്രകടനം കാഴ്ചവെച്ചത്.

കോവിഡിനുശേഷം രാജ്യത്തെ സമ്പദ്ഘടന ഘട്ടംഘട്ടമായി കരകയറുകയാണ്. ഈ സമയത്തെ പണപ്പെരുപ്പം ആശങ്കാജനകമാണ്. ഒമ്പതാം മാസവും ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ ആറുശതമാനത്തിന് മുകളിലാണ് സൂചിക. അഞ്ചുമാസത്തെ ഉയര്‍ന്ന നിരക്കായ 7.41ശതമാനത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം എത്തുകയുംചെയ്തിരിക്കുന്നു.

ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകള്‍ വിലക്കയറ്റം ചെറുക്കാന്‍ അമിത വ്യഗ്രത കാണിച്ചതും ഡോളര്‍ നേട്ടമാക്കി. വികസ്വര വിപണികളോടൊപ്പമല്ലാതെ വേറിട്ട് മുന്നേറാന്‍ ഇന്ത്യയ്ക്ക് കഴിയില്ല. അതുവിട്ടൊരു മുന്നേറ്റത്തിന് കരുത്തില്ലതാനും. കര്‍ശന പണനയം സ്വീകരിക്കുന്നതില്‍, ആഗോളതലത്തില്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളേക്കാള്‍ എത്രയോ മുന്നിലായിരുന്നു വികസിത രാജ്യങ്ങള്‍. അതുകൊണ്ടുതന്നെയാണ് അവര്‍ക്ക് കൂടുതല്‍ സമ്മര്‍ദം നേരിടേണ്ടിവന്നത്. വികസ്വര രാജ്യങ്ങളെ സമ്മര്‍ദം അത്രതന്നെ ബാധിക്കാതിരുന്നതും അതുകൊണ്ടാണ്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍, ഡോളറിന്‍ കുതിപ്പ് തുടരുകതന്നെചെയ്യും. വരും മാസങ്ങളില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83ഉം 84ഉം പിന്നിട്ടേക്കാം.

Content Highlights: Currency Not Weakened, Dollar Strengthened: Is Finance Minister's Observation Right?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented