നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2014നുശേഷം രാജ്യത്തെ ഉപഭോക്തൃ ആത്മവിശ്വാസം ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.
നവംബറിലെ കറന്റ് സിറ്റുവേഷന്‍ ഇന്‍ഡക്‌സ് 85.7പോയന്റിലേയ്ക്ക് താഴ്ന്നു. സെപ്റ്റംബറില്‍ ഇത് 89.4ഉം ജൂലായില്‍ സര്‍വേ സൂചിക 95.7ലുമായിരുന്നു.
ഉപഭോക്താവിന്റെ വാങ്ങല്‍ മനോഭാവമാണ് സര്‍വെയില്‍ പ്രതിഫലിക്കുന്നത്. രാജ്യത്തെ 13 വലിയ നഗരങ്ങളിലെ 5,334 കുടുംബങ്ങളെയാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്. റിസര്‍വ് ബാങ്കാണ് കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വെ എല്ലാ മാസവും നടത്തുന്നത്.
സമ്പദ്ഘടനയിലെ തളര്‍ച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയും വരവും ചെലവഴിക്കലും തമ്മിലുള്ള അന്തരവും പ്രതിഫലിക്കുന്നതാണ് സര്‍വെ.
സൂചിക 100നുമുകളിലാണെങ്കില്‍ ഉപഭോക്താവിന് ക്രയശേഷിയില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ടെന്ന് അനുമാനിക്കാം. അങ്ങനെവരുമ്പോള്‍ കൂടുതല്‍ സാധനങ്ങള്‍ വിപണിയില്‍നിന്ന് ഓരോ ഉപഭോക്താവും വാങ്ങും.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. തളര്‍ച്ചയില്‍നിന്ന് രക്ഷപ്പെടാന്‍ കേന്ദ്രം ഉത്തേജന നടപടികള്‍ നിരവധി പ്രഖ്യാപിച്ചെങ്കിലും ഫലംകണ്ടില്ലെന്നുവേണം കരുതാന്‍.
consumer confidence in Nov sees steepest fall in more than 5 yrs