30വര്‍ഷത്തിനിടെ ഇതാദ്യം: വളര്‍ച്ചയില്‍ ചൈനയെ മറികടന്ന് മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍


സീറോ കോവിഡ് നയവും റിയല്‍ എസ്‌റ്റേറ്റുമേഖലയിലെ പ്രതിസന്ധിയുമാണ് ചൈനയെ തളര്‍ത്തിയത്. 

Photo: Gettyimages

30 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ചൈന ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍ക്ക് പിന്നിലായി. സീറോ കോവിഡ് നയവും റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ പ്രതിസന്ധിയുമാണ് ചൈനയെ തളര്‍ത്തിയതെന്ന് വേള്‍ഡ് ബാങ്ക്‌ വിലയിരുത്തുന്നു.

ചൈനയുടെ വളര്‍ച്ചാ അനുമാനം വേള്‍ഡ് ബാങ്ക് 2.8ശതമാനമായി താഴ്ത്തുകയുംചെയ്തിട്ടുണ്ട്. 4-5ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അനുമാനം. 2022 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ ആനുമാനം ചൈനീസ് സര്‍ക്കാരും 5.5 ശതമാനമായി താഴ്ത്തിയിട്ടുണ്ട്.ലോകത്തെതന്നെ അതിവേഗ വളര്‍ച്ചയുള്ള രണ്ടാമത്തെ സമ്പദ്ഘടനയായ ചൈനയുടെ വളര്‍ച്ച 2021-22 വര്‍ഷത്തില്‍ 8.1ശതമാനമായിരുന്നു.

അനന്തമായി നീളുന്ന കോവിഡ് നിയന്ത്രണങ്ങള്‍മൂലം ജനങ്ങളുടെ യാത്രകള്‍ക്ക് വിലക്കുണ്ട്. അതോടെ ഉപഭോഗത്തെയും കാര്യമായി ബാധിച്ചു. ജിഡിപിയുടെ 30ശതമാനത്തോളംവരുന്ന റിയല്‍ എസ്റ്റേറ്റ് മേഖല രണ്ടുവര്‍ഷമായി തകര്‍ച്ചയിലാണ്.

എവര്‍ഗ്രാന്‍ഡെ പോലുള്ള വന്‍കിട നിര്‍മാതാക്കള്‍ കടംതിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തുകയും യഥാസമയം നിര്‍മാണം പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതില്‍ പരാജയപ്പെടുകയുംചെയ്തു.

കര്‍ശനമായ ലോക്ക്ഡൗണുകള്‍ തുടരുന്നതിനാല്‍ നോമുറ, ഗോള്‍ഡ്മാന്‍ സാച്‌സ് തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ റേറ്റിങ് താഴ്ത്തുകയും ചെയ്തു.

Also Read

കരുതലോടെ ബാങ്കുകൾ: വിദ്യാഭ്യാസ വായ്പയിലെ ...

ചൈനയില്‍ പ്രതിസന്ധി തുടരുകയാണെങ്കിലും ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍ വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുത്തി. ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ കോവിഡ് നിയന്ത്രണം നീങ്ങിയതോടെ ഉപഭോഗശേഷിയില്‍ വര്‍ധനവുണ്ടായി.

ഈ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് തുടര്‍ച്ചയായി ഉയര്‍ത്തിയെങ്കിലും ചൈന നിരക്ക് ഓഗസ്റ്റില്‍ 3.7ശതമാനത്തില്‍നിന്ന് 3.65ശതമാനമായി കുറയ്ക്കുകയാണ് ചെയ്തത്.

Content Highlights: China to grow slower than rest of Asia for the first time since 1990


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented