ഫോട്ടോ: മാതൃഭൂമി ആർക്കേവ്‌സ്
ന്യൂഡൽഹി: പരോക്ഷ നികുതിയിനത്തിൽ സർക്കാരിന് ലഭിച്ചവരുമാനത്തിൽ 12ശതമാനത്തിന്റെവർധന. 2020-21 സാമ്പത്തികവർഷത്തിൽ 10.71 ലക്ഷംകോടി രൂപയാണ് ഈയിനത്തിലെ വരവ്.
9.54 ലക്ഷംകോടി രൂപയായിരുന്നു മുൻവർഷം പരോക്ഷനികുതിയനത്തിലെ വരവ്. അതേസമയം, ചരക്ക് സേവന നികുതി(ജിഎസ്ടി)വരുമാനത്തിൽ എട്ടുശതമാനം ഇടിവും രേഖപ്പെടുത്തി.
പരോക്ഷനികുതിയിലെ മൊത്തംവരുമാനത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും അതേവിഭാഗത്തിൽതന്നെയുള്ള ഇറക്കുമതി തീരുവയിൽ 21ശതമാനമാണ് വർധനവുണ്ടായത്. മുൻവർഷം ഈയനിത്തിൽ ലഭിച്ച 1.09 ലക്ഷംകോടിയിൽനിന്ന് 1.32 ലക്ഷംകോടി രൂപയായാണ് വരുമാനം ഉയർന്നത്.
എക്‌സൈസ് തീരുവ, സേവന നികുതി എന്നീയിനങ്ങളിൽ കുടിശ്ശിക ഉൾപ്പടെ 3.91 ലക്ഷംകോടി രൂപയാണ് ലഭിച്ചത്. 2019-20 സാമ്പത്തികവർഷത്തിലെ വരുമാനം 2.45 ലക്ഷംകോടി രൂപയായിരുന്നു. 59ശതമാനത്തിലേറെയാണ് വർധന.
2020-21 സാമ്പത്തികവർഷത്തെ ജിഎസ്ടി വരുമാനത്തിൽ എട്ടുശതമാനമാണ് കുറവുണ്ടായത്. മുൻവർഷത്തെ 5.99 ലക്ഷംകോടി രൂപയിൽനിന്ന് 5.48 ലക്ഷംകോടിയായാണ് വരുമാനം കുറഞ്ഞത്.
രാജ്യത്തെമ്പാടും അടച്ചിടൽ പ്രഖ്യാപിച്ചതിനാലാണ് സാമ്പത്തികവർഷത്തിന്റെ തുടക്കംമുതൽ ആറുമാസം ജിഎസ്ടിയിനത്തിൽ വരുമാനത്തിൽ കാര്യമായ ഇടിവുണ്ടായത്. അതേസമയം, കഴിഞ്ഞ മാർച്ചിൽ റെക്കോഡ് വരുമാനമായ 1.24 ലക്ഷംകോടി രൂപ സമാഹരിക്കാനും കഴിഞ്ഞിരുന്നു.
വില്പന നികുതി, വിനോദ നികുതി, എക്‌സൈസ് തീരുവ തുടങ്ങിയവയാണ് പരോക്ഷ നികുതി വിഭാഗത്തിൽ ഉൾപ്പെടുന്നത്.
Central govt's indirect tax collection up 12% in FY21, GST number falls


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..