ഇടിയുന്ന മൂല്യം തിരിച്ചുപിടിക്കാന്‍ രൂപയ്ക്ക് കഴിയുമോ? 


വിനോാദ് നായര്‍യുഎസ് ഡോളറിനെതിരെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിവുനേരിടുന്ന രൂപ ഇനിയെന്ന് പ്രതാപം തിരിച്ചുപിടിക്കും?

.

താനും ദിവസങ്ങളായി രൂപയുടെ താഴോട്ടുള്ള കുതിപ്പ് ശക്തിയാര്‍ജിച്ചിരിക്കയാണ്. യുഎസ് ഡോളറിനെതിരെ 82 എന്ന എക്കാലത്തേയും റെക്കോഡിലെത്തി രൂപ. ഇതിന്റെ ഫലം അഭ്യന്തര സമ്പദ് വ്യവസ്ഥയേയും ഓഹരി വിപണിയേയും ബാധിച്ചിട്ടുണ്ട്. സാധാരണക്കരനെ സംബന്ധിച്ചേടത്തോളം അഭ്യന്തര നാണയമാണ് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും സേവനങ്ങള്‍ക്കും ആശ്രയിക്കാനുള്ളത്. കറന്‍സിയുടെ മൂല്യത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന തീവ്ര വ്യതിയാനങ്ങള്‍ കാരണം അതിന്റെ യഥാര്‍ത്ഥ നിര്‍വചനം അസാധ്യമായിത്തീര്‍ന്നിരിക്കുന്നു. ഉദാഹരണത്തിന് ഒരു കിലോ ബസ്മതി അരി വാങ്ങാന്‍ കഴിഞ്ഞ വര്‍ഷം 100 രൂപ മതിയായിരുന്നു. ഇന്നതിന് 120 രൂപ നല്‍കണം.

കറന്‍സിയുടെ ഉറപ്പും ആപേക്ഷിക മൂല്യവും പല കാരണങ്ങളാല്‍ മാറിക്കൊണ്ടിരിക്കുന്നു. വസ്തുക്കളുടേയും സേവനങ്ങളഉടേയും ഡിമാന്റ്, സപ്ളെ ബലതന്ത്രത്തിലെ മാറ്റം, സമ്പദ് വ്യവസ്ഥയുടെ ചെലവില്‍ വരുന്ന മാറ്റം, പലിശ നിരക്കുകളുടെ ഏറ്റക്കുറച്ചില്‍, ധന നയം, വിലക്കയറ്റം തടയാനുള്ള സര്‍ക്കാര്‍ നടപടികള്‍, പണപ്പെരുപ്പം എന്നീ ഘടകങ്ങളാണ് കറന്‍സിയെ ബാധിക്കാറുള്ളത്. അഭ്യന്തര കറന്‍സിക്ക് ആഗോള കറന്‍സി വിപണിയില്‍ ലഭിക്കുന്ന മൂല്യത്തിലും ഇതു പ്രതിഫലിക്കുന്നു.രാജ്യത്തിന്റെ സാമ്പത്തികശേഷിയുടെ ശക്തി ദൗര്‍ബല്യങ്ങളാണ് കറന്‍സിയുടെ കൈമാറ്റമൂല്യത്തില്‍ പ്രതിഫലിക്കുക. രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരത, ധനനയം, കയറ്റുമതിയിലൂടെയും ഇറക്കുമതിയിലൂടെയും സൃഷ്ടിക്കപ്പെടുന്ന മൂലധനത്തിന്റെ ഒഴുക്ക്, വിദേശത്തുനിന്നു നേരിട്ടുള്ള നിക്ഷേം, വിദേശ വ്യക്തിഗത നിക്ഷേപം എന്നിവയെ ആശ്രയിച്ചാണ് കറന്‍സിയുടെ മൂല്യം കണക്കാക്കുന്നത്.

വികസ്വര ജനാധിപത്യ സമ്പദ് വ്യവ്സ്ഥ എന്നനിലയില്‍ ഇന്ത്യയിലുള്ളത് ഫ്ളോട്ടിംഗ് വിനിമയ നിരക്ക് സമ്പ്രദായമാണ്. റിസര്‍വ് ബാങ്കിന്റെ നാമമാത്രമായ കൈകടത്തലോടെ വിപണിയെ ആശ്രയിച്ചാണ് നിരക്കുകള്‍. കൂടിയ അസ്ഥിരതയുണ്ടാവുകയോ വിദേശ നാണ്യത്തിന്റെ ലഭ്യതകുറയുകയും വിദേശ നാണ്യ നീക്കിയിരിപ്പില്‍ കുറവുണ്ടാവുകയോ ചെയ്യുമ്പോഴാണ് റിസര്‍വ് ബാങ്ക് കറന്‍സി വിപണിയില്‍ ഇടപെടാറുള്ളത്. കഴിഞ്ഞ വര്‍ഷം 642 ബില്യണ്‍ യുഎസ് ഡോളറായിരുന്ന വിദേശ നാണയ നീക്കിയിരിപ്പ് ഈ വര്‍ഷം 545 ബില്യണ്‍ യുഎസ് ഡോളറായി ചുരുങ്ങിയിട്ടുണ്ട്. ഇറക്കുമതി കൂടുകയും വിദേശ ഓഹരി നിക്ഷേപത്തിലൂടെ പണം പുറത്തേക്കൊഴുകുകയും ആര്‍ബിഐ വിദേശ നാണയ വില്‍പന നടത്തുകയും ചെയ്തതുകൊണ്ടാണിങ്ങനെ സംഭവിച്ചത്. ഈയിടെ ഇന്ത്യന്‍ രൂപയ്ക്കുണ്ടായ വന്‍തോതിലുള്ള ഇടിവ് വിപണിയെ അതിശയിപ്പിച്ചിട്ടുണ്ട്. ഒരുവര്‍ഷം കൊണ്ട് 10 ശതമാനം ഇടിവ് വരിക എന്നത് അസാധാരണമാണ്. സാധാരണയായി ഇത് പ്രതിവര്‍ഷം 4, 5 ശതമാനമായിരിക്കും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശക്തിയെക്കുറിച്ച് ഇത് സംശയങ്ങള്‍ ഉയര്‍ത്തുന്നു.

എന്നാല്‍, ലോകത്തിലെ ഇതര വന്‍കിട കറന്‍സികളും യുഎസ് ഡോളറിനെതിരെ ശക്തമായ ഇടിവുരേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ രൂപയേക്കാള്‍ അമ്പരപ്പിക്കുന്നതാണ് ഈ കറന്‍സികളുടെ ഇടിയുന്ന മൂല്യങ്ങള്‍. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ, ഡോളറിനെതിരെ യുകെ പൗണ്ട് 21 ശതമാനവും യൂറോ 19 ശതമാനവും ജപ്പാന്റെ യെന്‍ 29 ശതമാനവും ചൈനീസ് യുവാന്‍ 10 ശതമാനവും ഇടിവു രേഖപ്പെടുത്തി. യുഎസ് ഡോളറിനെതിരെ വിപണിയെ അടിസ്ഥാനമാക്കി എന്നതിനേക്കാള്‍ പെഗ്ഗിംഗ് സമ്പ്രദായമാണ് ചൈന ആശ്രയിക്കുന്നത്.

യുഎസ് ഡോളറിന്റെ പ്രകടനം
Current1 Month6 Month1 Year3 Year5 Year
USD/INR81.42%7%10%5%5%
USD/JPY144.54%18%29%10%5%
USD/CNY7.13%12%10%0%1%
USD/EUR1.03%13%19%4%4%
USD/GBP0.96%19%21%4%4%

രൂപയുടെ പ്രകടനം
Current1 Month6 Month1 Year3 Year5 Year
JPY/INR0.56-2%-10%-15%-5%-1%
CNY/INR11.50%-4%-0.4%5%3%
EUR/INR79.50%-5%-8%1%1%
GBP/INR90.0-3%-10%-10%1%1%
കടപ്പാട്: ബ്ലൂംബര്‍ഗ്‌

മറ്റു കറന്‍സികളുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയ്ക്ക് നേട്ടമുണ്ടായിട്ടുണ്ട് എന്ന വസ്തുത കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ രൂപ പൗണ്ടിനെതിരെ 10 ശതമാനവും യൂറോക്കെതിരെ 8 ശതമാനവും യെന്നിനെതിരെ 15 ശതമാനവും യുവാനെതിരെ 0.4 ശതമാനവും നേട്ടമുണ്ടാക്കി. അതിനാല്‍ ഇപ്പോഴത്തെ അസ്ഥിരതയില്‍ ഏറെ ഉല്‍ക്കണ്ഠപ്പെടേണ്ടതില്ല. ആഗോള സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് ഈ സാഹചര്യത്തിലേക്കു വഴി തെളിച്ചിട്ടുള്ളതെന്നതുതന്നെ കാരണം. ഇന്ത്യ സുരക്ഷിത സ്ഥിതിയില്‍ തന്നെയാണ്. ചാഞ്ചാട്ടങ്ങളുടെ ഈഘട്ടം അവസാനിക്കുമ്പോള്‍ ശക്തമായി തിരിച്ചു വരും. 2022-2023 വര്‍ഷങ്ങളില്‍ ലോക സമ്പദ് വ്യവസ്ഥയ്ക്ക് വേഗം കുറയും. അതിനാല്‍ ഹ്രസ്വകാലയളവില്‍ മാത്രമേ ഇന്നത്തെ അനിശ്ചിതത്വം നീണ്ടു നില്‍ക്കൂ.

Also Read
പാഠം 182

മോഹിപ്പിക്കും, പിന്നെ അപകടത്തിലാക്കും: ...

സമ്പദ് വ്യവസ്ഥയുടെ ദൗര്‍ബല്യത്തിനിടയിലും യുഎസ് ഡോളര്‍ ലോകത്തിലെ ഇതര കറന്‍സികളുമായുള്ള താരതമ്യത്തില്‍ നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കയാണ്. ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ സമ്പദ് വ്യവസ്ഥ എന്നപദവി യുഎസ് തുടര്‍ച്ചയായി നിലനിര്‍ത്തുന്നതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. ആഗോള വ്യാപാരത്തിന്റേയും നിക്ഷേപത്തിന്റേയും നീക്കിയിരിപ്പു കറന്‍സിയായി യുഎസ് ഡോളര്‍ അംഗീകാരം നേടിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ആശ്രയിക്കാവുന്ന കറന്‍സി എന്ന സല്‍പേരും അവര്‍ക്കുണ്ട്. ലോകത്ത് നിലവിലുള്ള അനിശ്ചിതാവസ്ഥ ആഗോള നിക്ഷേപകരെ വിറ്റഴിക്കലിനു പ്രേരിപ്പിക്കുന്നുണ്ട്. വിദേശ നിക്ഷേപകര്‍ വില്‍പന നടത്തുമ്പോള്‍ സ്വാഭാവികമായും യുഎസ് ഡോളറിന് ഡിമാന്റ് വര്‍ധിയ്ക്കുകയും ഇതര കറന്‍സികള്‍ ഇടിവു രേഖപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ അപകടകാരികളായ ഘടകങ്ങള്‍ ഓഹരി വിപണിയില്‍ നിയന്ത്രണ വിധേയമാകുന്നതോടെ ഈ പ്രക്രിയ നേരെ എതിരായിത്തീരും. 2022 ന്റെ അവസാനത്തോടെയോ 2023 ആദ്യമോ ഇതു സംഭവിക്കും. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലെ വ്യതിയാനം, വിലക്കയറ്റനിലയിലെ മാറ്റം, ആഗോള സാമ്പത്തിക വളര്‍ച്ച എന്നീ ഘടകള്‍ക്കനുസരിച്ചായിരിക്കും ഇതു സംഭവിക്കുക.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Can the rupee recover from a slump?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented